കാ​ല​വ​ർ​ഷം: പോ​ത്തു​ക​ല്ലി​ൽ ര​ണ്ട് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്നു
Wednesday, August 5, 2020 10:55 PM IST
എ​ട​ക്ക​ര: കാ​ല​വ​ർ​ഷം ശ​ക്തി​പ്രാ​പി​ച്ച​തോ​ടെ പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടി​ട​ങ്ങ​ളി​ൽ ദു​രി​താ​ശ്വാ​സ ക്യാ​ന്പ് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. ഭൂ​ദാ​നം എ​എ​ൽ​പി സ്കൂ​ളി​ലും പൂ​ള​പ്പാ​ടം ജി​യു​പി. സ്കൂ​ളി​ലു​മാ​ണ് ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ൾ തു​റ​ന്ന​ത്. ചൊ​വ്വാ​ഴ്ച മു​ത​ൽ മേ​ഖ​ല​യി​ൽ ശ​ക്ത​മാ​യ മ​ഴ പെ​യ്ത് തു​ട​ങ്ങി​യി​രു​ന്നു. ബു​ധ​നാ​ഴ്ച മ​ഴ കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടൊ​പ്പം ശ​ക്ത​മാ​യ കാ​റ്റും വീ​ശു​ന്നു​ണ്ട്. പൂ​ള​പ്പാ​ടം ക്യാ​ന്പി​ൽ വാ​ള​കൊ​ല്ലി മ​ല​യി​ൽ നി​ന്നു​ള്ള അ​ഞ്ച് കു​ടും​ബ​ങ്ങ​ളാ​ണ് ഇ​ന്ന​ലെ വൈ​കി​ട്ട് എ​ത്തി​യ​ത്. പാ​താ​റി​ലൂ​ടെ ഒ​ഴു​കു​ന്ന ഇ​ഴു​വാ​ത്തോ​ട് നി​റ​ഞ്ഞൊ​ഴു​കാ​ൻ തു​ട​ങ്ങി​യി​രി​ക്കു​ക​യാ​ണ്. ക​ഴി​ഞ്ഞ വ​ർ​ഷം പാ​താ​ർ ഗ​ർ​ഭം​ക​ല​ക്കി മ​ല​യി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ ദി​വ​സ​ത്തേ​തി​ന് സ​മാ​ന​മാ​യ രീ​തി​യി​ൽ ക​ല​ങ്ങി മ​റി​ഞ്ഞാ​ണ് ഇ​ഴു​വാ​ത്തോ​ട്ടി​ലെ മ​ല​വെ​ള്ള​പ്പാ​ച്ചി​ൽ.
ഇ​ഴു​വാ​ത്തോ​ടി​ന് സ​മീ​പ​ത്തു​ള്ള പ​ല കു​ടും​ബ​ങ്ങ​ളും വാ​ളാം​കൊ​ല്ലി​യി​ലെ ചി​ല കു​ടും​ബ​ങ്ങ​ളും ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്കും, മ​റ്റ് പ​ല​യി​ട​ങ്ങ​ളിേ​ൽ​ക്കും മാ​റി​യി​ട്ടു​ണ്ട്. ഭൂ​ദാ​നം എ​എ​ൽ​പി സ്കൂ​ളി​ൽ ഇ​ന്ന​ലെ ആ​രം​ഭി​ച്ച ദു​രി​താ​ശ്വാ​സ ക്യാ​ന്പി​ൽ ഉ​ച്ച​യോ​ടെ നാ​ല് കു​ടും​ബ​ങ്ങ​ൾ എ​ത്തി​യി​ട്ടു​ണ്ട്. ക​വ​ള​പ്പാ​റ, ഭൂ​ദാ​നം, വെ​ള്ളി​ല​മാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണി​വ​ർ.
രാ​വി​ലെ സ്കൂ​ൾ വൃ​ത്തി​യാ​ക്കി ക്യാ​ന്പി​ന് വേ​ണ്ട സ​ജ്ജീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തി​യി​രു​ന്നു. ജ​ന​പ്ര​തി​നി​ധി​ക​ളും നാ​ട്ടു​കാ​രും ദു​രി​താ​ശ്വാ​സ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്നു​ണ്ട്. വൈ​കി​ട്ട് ആ​റ് മ​ണി​യോ​ടെ കാ​റ്റ് ശ​ക്തി പ്രാ​പി​ച്ച​തോ​ടെ വൈ​ദ്യു​തി ബ​ന്ധം താ​റു​മാ​റാ​യി മ​ല​യോ​രഗ്രാ​മ​ങ്ങ​ൾ ഇ​രു​ട്ടി​ലാ​ണ്. മ​ഴ കൂ​ടു​ത​ൽ ശ​ക്തി​പ്രാ​പി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യു​മാ​ണ്. തോ​ടു​ക​ളും പു​ഴ​ക​ളും നി​റ​ഞ്ഞൊഴു​കാ​ൻ തു​ട​ങ്ങി​യി​ട്ടു​മു​ണ്ട്.