നി​ല​ന്പൂ​രി​നെ ആ​റു മേ​ഖ​ല​ക​ളാ​ക്കി ര​ക്ഷാ​പ്ര​വ​ർ​ത്ത​നം
Thursday, August 6, 2020 11:15 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​രി​നെ ആ​റു ബേ​യ്സ് ക്യാ​ന്പു​ക​ളാ​ക്കി തി​രി​ച്ചാ​ണ് ഇ​ത്ത​വ​ണ ദു​ര​ന്ത​മു​ണ്ടാ​കു​ന്പോ​ൾ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​തെ​ന്ന് അ​ഗ്നി ര​ക്ഷാ സേ​ന ജി​ല്ലാ ഓ​ഫീ​സ​ർ മൂ​സ വ​ട​ക്കേ​തി​ൽ പ​റ​ഞ്ഞു. പൂ​ക്കോ​ട്ടു​മ​ണ്ണ റ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് സ​ന്ദ​ർ​ശി​ച്ച ശേ​ഷം മാധ്യമങ്ങളോട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദ​ഹം. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ കൂ​ടു​ത​ൽ ദു​ര​ന്ത​ങ്ങ​ൾ നേ​രി​ട്ട പ്ര​ദേ​ശ​ങ്ങ​ളെ ബേ​യ്സ് ക്യാ​ന്പു​ക​ളാ​ക്കി പ്ര​വ​ർ​ത്തി​ക്കാ​നാ​ണ് തീ​രു​മാ​നം. ഇ​തി​നാ​വ​ശ്യ​മാ​യ ജീ​വ​ന​ക്കാ​രെ വി​ന്യ​സി​ച്ചു ക​ഴി​ഞ്ഞു. കൂ​ടാ​തെ പൊ​ന്നാ​നി​യി​ൽ നി​ന്നു ഏ​ഴു ബോ​ട്ടു​ക​ളും അ​തി​ലേ​ക്കു​ള്ള മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ളു​മു​ൾ​പ്പെ​ടെ എ​ത്തി​യി​ട്ടു​ണ്ട്. ട്രോ​മ​കെ​യ​ർ, എ​മ​ർ​ജെ​ൻ​സി റ​സ്ക്യൂ ഫോ​ഴ്സ്, സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ, മ​റ്റു സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ എ​ല്ലാ​വ​രു​ടെ​യും സ​ഹാ​യം ല​ഭി​ക്കു​ന്നു​ണ്ട്.
യു​വ​ജ​ന സം​ഘ​ട​ന​ക​ളി​ൽ അം​ഗ​ങ്ങ​ളു​ടെ സ​ഹാ​യ​വും ആ​വ​ശ്യ​മാ​ണ്. ദേ​ശീ​യ ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യു​ടെ മൂ​ന്ന് യൂ​ണി​റ്റു​ക​ൾ എ​ത്തി​യ​താ​യി നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ അ​റി​യി​ച്ചി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.സു​ര​ക്ഷാ സം​വി​ധാ​നം ഒ​രു​ക്കാ​നും ത​ട​സ​ങ്ങ​ൾ നീ​ക്കാ​നും ആ​ളു​ക​ളെ ക്യാ​ന്പു​ക​ളി​ൽ എ​ത്തി​ക്കാ​നും അ​ഗ്നി ര​ക്ഷാ സേ​ന സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.