മ​ല​പ്പു​റ​ത്തു ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി
Monday, August 10, 2020 10:13 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഒ​രു കോ​വി​ഡ് മ​ര​ണം കൂ​ടി. ചെ​മ്ര​ക്കാ​ട്ടൂ​ർ സ്വ​ദേ​ശി അ​ബ്ദു​ൾ റ​ഹ്‌​മാ​നാ​ണ് (63) മ​രി​ച്ച​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​വ​രു​ടെ എ​ണ്ണം 19 ആ​യി.
പ്ര​മേ​ഹ​വും ശ്വാ​സ​കോ​ശ സം​ബ​ന്ധ​മാ​യ അ​സു​ഖ​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്ന അ​ബ്ദു​ൾ റ​ഹ്‌​മാ​നെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ ര​ക്ത​ത്തി​ലെ ഓ​ക്സി​ജ​ന്‍റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ​തു​ട​ർ​ന്ന് ഓ​ഗ​സ്റ്റ് ആ​റി​നു മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ൽ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 2.45 നായിരുന്നു മ​രരണം.