സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം: പൊ​തു​ജ​ന​ങ്ങ​ൾ​ക്കു പ്ര​വേ​ശ​ന​മി​ല്ല, ക്ഷ​ണി​താ​ക്ക​ൾ നൂ​റു പേ​ർ മാ​ത്രം
Monday, August 10, 2020 11:49 PM IST
മ​ല​പ്പു​റം: കോ​വി​ഡി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യി​ൽ സ്വാ​ത​ന്ത്ര്യ​ദി​നാ​ഘോ​ഷം നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ച് ന​ട​ത്താ​ൻ തീ​രു​മാ​ന​മാ​യി. മ​ല​പ്പു​റം എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ 15ന് ​രാ​വി​ലെ ഒ​ന്പ​തി​നു ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് പ്ര​വേ​ശ​നം അ​നു​വ​ദി​ക്കി​ല്ല. ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ക്കു​ന്ന ക്ഷ​ണി​താ​ക്ക​ൾ 100 പേ​രി​ൽ കൂ​ട​രു​തെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. എ​ഡി​എ​മ്മി​ന്‍റെ ചു​മ​ത​ല വ​ഹി​ക്കു​ന്ന ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽഎ) ഒ.​ഹം​സ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന യോ​ഗം ഇ​തു​സം​ബ​ന്ധി​ച്ച ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തി.
പ​രേ​ഡി​ൽ എം​എ​സ്പി, സാ​യു​ധ പോ​ലീ​സ്, വ​നി​ത പോ​ലീ​സ് വി​ഭാ​ഗം, എ​ക്സൈ​സ് എ​ന്നി​ങ്ങ​നെ നാ​ല് പ്ലാ​റ്റൂ​ണു​ക​ൾ മാ​ത്ര​മാ​യി പ​രി​മി​ത​പ്പെ​ടു​ത്തും. അ​ഭി​വാ​ദ്യം സ്വീ​ക​രി​ക്കു​മെ​ങ്കി​ലും മാ​ർ​ച്ച് പാ​സ്റ്റ് ഉ​ണ്ടാ​കി​ല്ല. കു​ട്ടി​ക​ളെ​യും 60 വ​യ​സി​നു് മു​ക​ളി​ൽ പ്രാ​യ​മു​ള്ള​വ​രെ​യും ച​ട​ങ്ങി​ൽ പ​ങ്കെ​ടു​പ്പി​ക്കി​ല്ല. സ​മ്മാ​ന വി​ത​ര​ണം, ഷാ​ൾ അ​ണി​യി​ക്ക​ൽ എ​ന്നി​വ ഉ​ണ്ടാ​കി​ല്ല. മൂ​ന്നു ഡോ​ക്ട​ർ​മാ​ർ, ര​ണ്ടു ന​ഴ്സു​മാ​ർ, ര​ണ്ട് പാ​രാ​മെ​ഡി​ക്ക​ൽ സ്റ്റാ​ഫ്, ര​ണ്ട് ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ൾ, കോ​വി​ഡ് രോ​ഗ​മു​ക്തി നേ​ടി​യ ര​ണ്ടു​പേ​ർ എ​ന്നി​വ​രെ ച​ട​ങ്ങി​ലേ​ക്കു ക്ഷ​ണി​ക്കും.
ച​ട​ങ്ങി​നെ​ത്തു​ന്ന​വ​രെ തെ​ർ​മ​ൽ സ്കാ​നിം​ഗി​ന് വി​ധേ​യ​മാ​ക്കും. സാ​നി​റ്റൈ​സ​റും മാ​സ്കും സ​ജ്ജ​മാ​ക്കും. 14ന് ​രാ​വി​ലെ എ​ട്ടി​ന് എം​എ​സ്പി പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ റി​ഹേ​ഴ്സ​ൽ ന​ട​ത്തും. സ്വാ​ത​ന്ത്യ​ദി​നാ​ഘോ​ഷം പൂ​ർ​ണ​മാ​യും ഹ​രി​ത​ച​ട്ടം പാ​ലി​ച്ചാ​ക​ണ​മെ​ന്നും നി​ർ​ദേ​ശ​മു​ണ്ട്. പ്ലാ​സ്റ്റി​ക് പ​താ​ക, ഫ്ള​ക്സ്, പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ എ​ന്നി​വ ഒ​ഴി​വാ​ക്ക​ണം. ഇ​തി​നാ​യി ശു​ചി​ത്വ മി​ഷ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തും.