285 കു​ടും​ബ​ങ്ങ​ളി​ലെ 902 പേ​ർ ക്യാ​ന്പു​ക​ളി​ൽ
Monday, August 10, 2020 11:49 PM IST
മ​ല​പ്പു​റം: കാ​ല​വ​ർ​ഷം ശ​ക്ത​മാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ 285 കു​ടും​ബ​ങ്ങ​ളി​ലെ 902 പേ​രെ ക്യാ​ന്പു​ക​ളി​ലേ​ക്കു മാ​റ്റി താ​മ​സി​പ്പി​ച്ചു. വെ​ള്ള​പ്പൊ​ക്കം, ക​ട​ൽ​ക്ഷോ​ഭം, മ​ണ്ണി​ടി​ച്ചി​ൽ, ഉ​രു​ൾ​പൊ​ട്ട​ൽ ഭീ​ഷ​ണി​യു​ള്ള സ്ഥ​ല​ങ്ങ​ളി​ൽ നി​ന്നാ​ണ് ആ​ളു​ക​ളെ മാ​റ്റി പാ​ർ​പ്പി​ച്ചി​ട്ടു​ള്ള​ത്.
ജി​ല്ല​യി​ൽ 22 ക്യാ​ന്പു​ക​ളാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ 13 ക്യാ​ന്പു​ക​ളി​ലാ​യി 626 പേ​രും ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ നാ​ല് ക്യാ​ന്പു​ക​ളി​ലാ​യി 152 പേ​രും കൊ​ണ്ടോ​ട്ടി താ​ലൂ​ക്കി​ൽ ര​ണ്ട് ക്യാ​ന്പു​ക​ളി​ലാ​യി 67 പേ​രും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ര​ണ്ട് ക്യാ​ന്പു​ക​ളി​ലാ​യി 35 പേ​രും പൊ​ന്നാ​നി​യി​ൽ ഒ​രു ക്യാ​ന്പി​ൽ 22 പേ​രു​മാ​ണ് ക​ഴി​യു​ന്ന​ത്.
നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ പു​തി​യ​താ​യി ര​ണ്ട് ക്യാ​ന്പു​ക​ളാ​ണ് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി​യി​ട്ടു​ള്ള​ത് വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ ജി​എ​ച്ച്എ​സ് മ​രു​ത, ഒ​ലീ​വ് പ​ബ്ലി​ക്ക് സ്കൂ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പു​തി​യ​താ​യി ക്യാ​ന്പു​ക​ൾ തു​റ​ന്ന​ത്. അ​തേ സ​മ​യം നി​ല​ന്പൂ​രി​ലെ ജി​യു​പി​എ​സ് പു​ള്ളി​യി​ൽ പ്ര​വ​ർ​ത്തി​ച്ച ക്യാ​ന്പ് ഇ​ന്ന​ലെ അ​വ​സാ​നി​ച്ചു.
ജി​ല്ല​യി​ൽ നേ​ര​ത്തെ മൂ​ന്നു ക്യാ​ന്പു​ക​ളും അ​വ​സാ​നി​ച്ചി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ താ​ലൂ​ക്കി​ൽ പോ​ത്തു​ക​ല്ലി​ൽ സി​റ്റി ഓ​ഡി​റ്റോ​റി​യം, കാ​രാ​ക്കോ​ട് ആ​ർ​എം​എ​യു​പി​എ​സ്, ഭൂ​ദാ​നം എ​ൽ​പി സ്കൂ​ൾ, എ​ട​ക്ക​ര ജി​എ​ച്ച്എ​സ്എ​സ്, എ​രു​മ​മു​ണ്ട നി​ർ​മ​ല ഹൈ​സ്കൂ​ൾ, പൂ​ള​പ്പാ​ടം ജി​എ​ൽ​പി​എ​സ്, നെ​ടു​ങ്ക​യം ട്രൈ​ബ​ൽ എ​ൽ​പി സ്കൂ​ൾ, ക​രു​വാ​ര​കു​ണ്ട് എ​ച്ച്എ​സ്എ​സ്, ജി​എ​ൽ​പി​എ​സ് പാ​റ​ശേ​രി, പോ​ത്തു​ക​ല്ലി​ലെ ഗ്രാ​മ​പ്ര​കാ​ശി​നി വാ​യ​ന​ശാ​ല, ഞെ​ട്ടി​ക്കു​ളം എ​യു​പി​എ​സ് എ​ന്നി​വ​യും ഏ​റ​നാ​ട് താ​ലൂ​ക്കി​ൽ കൂ​രാം​ക​ല്ല്് അ​ങ്ക​ണ​വാ​ടി, മൂ​ലേ​പ്പാ​ടം ജി​എ​ൽ​പി​എ​സ്, ഈ​ന്തും​പ​ള്ളി ക്ര​ഷ​ർ ക്വാ​ട്ടേ​ഴ്സ്, ഓ​ട​ക്ക​യം ജി​യു​പി​എ​സ്, പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ എ​എം​യു​പി​എ​സ് കൂ​ട്ടി​ൽ, എം.​ജെ അ​ക്കാ​ഡ​മി, കൊ​ണ്ടോ​ട്ടി​യി​ൽ ജി​എം​യു​പി​എ​സ് കൊ​ണ്ടോ​ട്ടി, ജി​എ​ച്ച്എ​സ്എ​സ് വാ​ഴ​ക്കാ​ട് പൊ​ന്നാ​നി താ​ലൂ​ക്കി​ൽ പൊ​ന്നാ​നി ന​ഗ​രം എം​ഇ​എ​സ് എ​ച്ച്എ​ച്ച്എ​സ് എ​ന്നീ ക്യാ​ന്പു​ക​ളാ​ണ് ജി​ല്ല​യി​ൽ നേ​ര​ത്തെ ആ​രം​ഭി​ച്ച ക്യാ​ന്പു​ക​ൾ.