ദു​ര​ന്ത നി​വാ​ര​ണ​ത്തി​നെ​ത്തി​യ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് നി​ല​ന്പൂ​രി​ൽ നി​ന്ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Tuesday, August 11, 2020 11:26 PM IST
നി​ല​ന്പൂ​ർ: ക​ഴി​ഞ്ഞ അ​ഞ്ചു ദി​വ​സ​ത്തി​ല​ധി​ക​മാ​യി പ്ര​കൃ​തി ദു​ര​ന്ത​ത്തെ നേ​രി​ടാ​ൻ ത​യാ​റാ​യി നി​ല​ന്പൂ​രി​ലെ​ത്തി​യ പൊ​ന്നാ​നി​യി​ലെ മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ​ക്ക് സ​മു​ചി​ത​മാ​യ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. നി​ല​ന്പൂ​ർ ടി​ബി​യി​ൽ ചേ​ർ​ന്ന ച​ട​ങ്ങ് പി.​വി.​അ​ൻ​വ​ർ എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു. നി​ല​ന്പൂ​ർ ത​ഹ​സി​ൽ​ദാ​ർ വി.​സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മാ​ട്ടു​മ്മ​ൽ സ​ലീം, എ​ര​ഞ്ഞി​ക്ക​ൽ ഇ​സ്മാ​യി​ൽ, ത​ഹ​സി​ൽ​ദാ​ർ സി.​വി.​മു​ര​ളീ​ധ​ര​ൻ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ മോ​ഹ​ന​ൻ, ബി.​മോ​ഹ​ന​ൻ ത​ന്പി തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു. എ​ട്ട് ബോ​ട്ടു​ക​ളാ​ണ് ദു​ര​ന്ത​ത്തെ നേ​രി​ടാ​നു​ള്ള മു​ൻ ക​രു​ത​ൽ എ​ന്ന നി​ല​യി​ൽ പൊ​ന്നാ​നി മേ​ഖ​ല​യി​ൽ നി​ന്ന് നി​ല​ന്പൂ​രി​ലെ​ത്തി​ച്ചി​രു​ന്ന​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​ത്തേ​പോ​ലെ അ​പ​ക​ട​ങ്ങ​ളൊ​ന്നു​മു​ണ്ടാ​കാ​തി​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഇന്നലെ ഇ​വ​ർ​ക്ക് തി​രി​ച്ചു പോ​കാ​ൻ വ​ഴി​യൊ​രു​ങ്ങി​യ​ത്. എ​ല്ലാ​വ​ർ​ക്കും മൊ​മെ​ന്‍റോക​ളും ന​ൽ​കി.