വെ​ള്ള​ത്തി​ലാ​വു​ന്ന 25 ല​ക്ഷം രൂ​പ​യു​ടെ പ​ദ്ധ​തി​ക്കെ​തി​രെ നാ​ട്ടു​കാ​ർ
Thursday, August 13, 2020 11:34 PM IST
ക​രു​വാ​ര​ക്കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ന്‍റെ ത​ന​തു ഫ​ണ്ടി​ൽ നി​ന്നും കാ​ൽ കോ​ടി രൂ​പ മു​ട​ക്കി ഗ​വ.​ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്കു വേ​ണ്ടി നി​ർ​മി​ക്കാ​ൻ പോ​കു​ന്ന കെ​ട്ടി​ട​ത്തി​നെ​തി​രെ പ​രാ​തി ശ​ക്ത​മാ​കു​ന്നു. പു​ന്ന​ക്കാ​ട് ഗ​വ.​എ​ൽ​പി സ്കൂ​ളി​ന് സ​മീ​പം ഒ​ലി​പ്പു​ഴ​യോ​ര​ത്ത് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​തി​നെ​തി​രെ​യാ​ണ് ആ​ക്ഷേ​പം.
ഇ​തി​ന​കം 10 ല​ക്ഷ​ത്തോ​ളം രൂ​പ മു​ട​ക്കി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് വെ​ള്ള​ത്തി​ൽ കു​ഴി​യെ​ടു​ത്തു ക​ഴി​ഞ്ഞു. മ​ഴ​ക്കാ​ല​മാ​യാ​ൽ ഒ​ലി​പ്പു​ഴ​യി​ൽ പ്ര​ള​യ​ജ​ലം നി​റ​ഞ്ഞൊ​ഴു​കി സ​മീ​പ​ത്തെ സ്കൂ​ളി​ലും വീ​ടു​ക​ളി​ലും ര​ണ്ടു മീ​റ്റ​റോ​ളം വെ​ള്ളം ഉ​യ​രു​ന്ന പു​ഴ​യോ​ര​ത്ത് ത​ന്നെ ഈ ​ആ​ശു​പ​ത്രി നി​ർ​മി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ നി​ർ​ബ​ന്ധം പി​ടി​ക്കു​ക​യാ​ണ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​രോ​പ​ണം. പ്ര​ള​യ​ഭീ​ഷ​ണി അ​നു​ഭ​വ​പ്പെ​ടാ​ത്ത സു​ര​ക്ഷി​ത സ്ഥ​ല​ങ്ങ​ൾ പ​ഞ്ചാ​യ​ത്തി​ന്‍റെ കീ​ഴി​ൽ ഉ​ണ്ടാ​യി​ട്ടും ആ​ശു​പ​ത്രി കെ​ട്ടി​ട നി​ർ​മാ​ണ​ത്തി​ന് ഒ​ലി​പ്പു​ഴ​യോ​രം ക​ണ്ടെ​ത്തി​യ​തി​ൽ ദു​രൂ​ഹ​ത​യു​ള്ള​താ​യും നാ​ട്ടു​കാ​ർ​ക്കി​ട​യി​ൽ ആ​രോ​പ​ണ​മു​ണ്ട്