. മലപ്പുറം എസ്പിക്ക് കോവിഡ്
Thursday, August 13, 2020 11:34 PM IST
മലപ്പുറം: ക്വാറന്‍റൈനിലായിരുന്ന മലപ്പുറം ജില്ലാ പോലീസ് മേധാവിക്ക് കോവിഡ് സ്ഥിരീകരിച്ചു. ഗണ്‍മാനു കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്നു ക്വാറന്‍റൈയിനിലായിരുന്ന മലപ്പുറം ജില്ലാ പോലീസ് മേധാവി യു.അബ്ദുൾ കരീമിനാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജിൽ നടത്തിയ സ്രവപരിശോധന ഫലം ഇന്നലെ വൈകിട്ടോടെയാണ് പുറത്തുവിട്ടത്.
തുടർന്നു ഇദ്ദേഹത്തെ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതേ തുടർന്ന് മലപ്പുറം ജില്ലാ പോലീസ് കാര്യാലയത്തിലെ ഓഫീസ് ജീവനക്കാരോട് നിരീക്ഷണത്തിൽ പോകാൻ ആരോഗ്യവകുപ്പ് നിർദേശിച്ചു. കരിപ്പൂർ വിമാനത്തവളത്തിലെ രക്ഷാപ്രവർത്തനങ്ങൾക്കു നേതൃത്വം നൽകിയതിന്‍റെ പേരിൽ മലപ്പുറം ജില്ലാ കളക്ടറും നിലവിൽ ക്വാറന്‍റൈനിലാണ്.

അദാലത്ത് മാറ്റി

തിരൂർ: തിരൂർ താലൂക്കിൽ 22ന് രാവിലെ പത്തിനു നടത്താൻ നിശ്ചയിച്ചിരുന്ന ജില്ലാ കളക്ടറുടെ പൊതുജന പരാതി പരിഹാര അദാലത്ത് അന്നേ ദിവസം പൊതു അവധിയായതിനാൽ 21 ലേക്ക് മാറ്റിയതായി ജില്ലാ കളക്ടർ അറിയിച്ചു.