പോ​ത്തു​ക​ല്ല് 33 കെ​വി സ​ബ്സ്റ്റേ​ഷ​ൻ ഉ​ദ്ഘാ​ട​നം 17ന്
Thursday, August 13, 2020 11:35 PM IST
പോ​ത്തു​ക​ല്ല്: നി​ല​ന്പൂ​ർ താ​ലൂ​ക്കി​ലെ പോ​ത്തു​ക​ല്ലി​ൽ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്കി​യ 33 കെ​വി സ​ബ്സ്റ്റേ​ഷ​ന്‍റെ ഉ​ദ്ഘാ​ട​നം 17ന് ​വൈ​കീ​ട്ട് മൂ​ന്നി​നു മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ നി​ർ​വ​ഹി​ക്കും. മ​ന്ത്രി എം.​എം മ​ണി അ​ധ്യ​ക്ഷ​നാ​യി​രി​ക്കും. പി.​വി അ​ൻ​വ​ർ എം​എ​ൽ​എ മു​ഖ്യാ​തി​ഥി​യാ​യി​രി​ക്കും. പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തി​ലെ പൂ​ള​പ്പാ​ട​ത്ത് വെ​ള്ളി​മു​റ്റം - പൂ​ള​പ്പാ​ട് ബൈ​പാ​സ് റോ​ഡി​ന​രി​കി​ൽ 80.4 സെ​ന്‍റി​ലാ​ണ് സ​ബ്സ്റ്റേ​ഷ​ൻ നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.
ആ​ഢ്യ​ൻ​പാ​റ പ​വ​ർ ഹൗ​സി​ൽ നി​ന്നു പോ​ത്തു​ക​ല്ല് വ​രെ 9.5 കി​ലോ മീ​റ്റ​ർ സിം​ഗി​ൾ സ​ർ​ക്യൂ​ട്ട് 33 കെ.​വി ലൈ​ൻ നി​ർ​മി​ച്ചാ​ണ് സ​ബ്സ്റ്റേ​ഷ​നി​ലേ​ക്ക് വൈ​ദ്യു​തി എ​ത്തി​ച്ചി​രി​ക്കു​ന്ന​ത്. 11 കെ​വി ഫീ​ഡ​റു​ക​ളാ​ണ് വൈ​ദ്യു​തി വി​ത​ര​ണ​ത്തി​നാ​യി സ​ജ്ജ​മാ​ക്കി​യി​രി​ക്കു​ന്ന​ത്.
പോ​ത്തു​ക​ല്ല്, അ​ക​ന്പാ​ടം, ചാ​ലി​യാ​ർ, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തി​ലെ ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് പ​ദ്ധ​തി​യു​ടെ പ്ര​യോ​ജ​നം ല​ഭി​ക്കും. പോ​ത്തു​ക​ല്ല് 33 കെ​വി സ​ബ്സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ജ​ന​പ്ര​തി​നി​ധി​ക​ളും കെഎ​സ്ഇ​ബി ജീ​വ​ന​ക്കാ​രും പ​ങ്കെ​ടു​ക്കും.