ക​ട​യി​ൽ തീ​പി​ട​ിത്തം: ദു​ര​ന്ത​മൊ​ഴി​വാ​യി
Thursday, August 13, 2020 11:35 PM IST
മ​ഞ്ചേ​രി: ന​ഗ​ര​ത്തി​ലെ ഇ​ന്‍റ​സ്ട്രി​യ​ൽ എ​സ്റ്റേ​റ്റ് റോ​ഡി​ൽ ഗേ​ൾ​സ് ഹൈ​സ്കൂളി​നു സ​മീ​പം പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​രു​ന്പു ക​ട​യി​ൽ തീ​പി​ടി​ത്തം. അ​ഗ്നി​സു​ര​ക്ഷാ സേ​ന​യു​ടെ അ​വ​സ​രോ​ചി​ത ഇ​ട​പെ​ട​ൽ കാ​ര​ണം വ​ൻ​ദു​ര​ന്തം ഒ​ഴി​വാ​യി. ഇ​ന്ന​ലെ ഉ​ച്ച​ക്ക് ഒ​ന്ന​ര മ​ണി​യോ​ടെ പി. ​മൊ​യ്തീ​ൻ​കു​ട്ടി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള മി​ഡ് ലാ​ന്‍റ് മെ​റ്റ​ൽ​സി​ലാ​ണ് അ​ഗ്നി​ബാ​ധ​യു​ണ്ടാ​യ​ത്.
കെ​ട്ടി​ട​ത്തി​ന്‍റെ ഇ​ല​ക്ട്രി​ക് പാ​ന​ൽ ബോ​ർ​ഡി​ൽ നി​ന്നു​മു​ണ്ടാ​യ ഷോ​ർ​ട്ട്് സ​ർ​ക്യൂ​ട്ടാ​ണ് അ​ഗ്നി ബാ​ധ​ക്ക് കാ​ര​ണ​മെ​ന്ന് ക​രു​തു​ന്നു. ഉ​ട​ൻ മ​ഞ്ചേ​രി അ​ഗ്നി​സു​ര​ക്ഷാ സേ​ന സീ​നി​യ​ർ ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൾ ക​രീ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലെ​ത്തി​യ സം​ഘം തീ​യ​ണ​യ്ക്കു​ക​യാ​യി​രു​ന്നു. സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ​മാ​രാ​യ വി.​സി ര​ഘു​രാ​ജ്, അ​രു​ണ്‍, ജ​യ്കി​ഷ്, ഹോം​ഗാ​ർ​ഡു​മാ​രാ​യ രാ​ജേ​ഷ്, കെ. ​ബി​നീ​ഷ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.