പ​രി​ശോ​ധ​ന ഫ​ലം ല​ഭി​ച്ച​തു പ​തി​നൊ​ന്നാം ദി​വ​സം
Friday, August 14, 2020 11:15 PM IST
മ​ഞ്ചേ​രി : കോ​വി​ഡ് പ​രി​ശോ​ധ​നാ ഫ​ലം ല​ഭി​ക്കാ​നു​ള്ള കാ​ല​താ​മ​സം ആ​ശ​ങ്ക​യു​ള​വാ​ക്കു​ന്നു. മ​ഞ്ചേ​രി​യി​ൽ ഇ​ന്ന​ലെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച കോ​ട​തി ജീ​വ​ന​ക്കാ​ര​ന്‍റെ സ്ര​വം പ​രി​ശോ​ധ​ന​ക്കെ​ടു​ത്ത​ത് ആ​ഗ​സ്റ്റ് മൂ​ന്നി​ന്.
കൊ​ണ്ടോ​ട്ടി സ്വ​ദേ​ശി​യും മു​നി​സി​പ്പ​ൽ കൗ​ണ്‍​സി​ല​റു​മാ​യ അ​ഭി​ഭാ​ഷ​ക​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തോ​ടെ​യാ​ണ് അ​ദ്ദേ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട കോ​ട​തി ജീ​വ​ന​ക്കാ​ർ ക്വാ​റ​ന്‍റൈനി​ലാ​യ​ത്. ഇ​തി​ൽ ഒ​രു ക്ലാ​ർ​ക്കി​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു.
ഇ​തോ​ടെ 23 കോ​ട​തി ജീ​വ​ന​ക്കാ​ർ ഇ​ക്ക​ഴി​ഞ്ഞ മൂ​ന്നി​നു സ്ര​വ പ​രി​ശോ​ധ​ന​ക്കാ​യി മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ​ത്തി. വൈ​കി​ട്ട് അ​ഞ്ചി​ന് ആ​ശു​പ​ത്രി​യി​ലെ​ത്തി​യ ജീ​വ​ന​ക്കാ​ർ​ക്കു സാ​ന്പി​ൾ ന​ൽ​കാ​ൻ ആ​റു മ​ണി​ക്കൂ​ർ ക്യൂ ​നി​ൽ​ക്കേ​ണ്ടി വ​ന്നു. ഇ​തി​നി​ടെ നേ​രം വൈ​കു​മെ​ന്നു ക​ണ്ടു അ​ഞ്ചു പേ​ർ​ക്ക് സാ​ന്പി​ൾ ന​ൽ​കാ​നാ​കാ​തെ മ​ട​ങ്ങേ​ണ്ടി വ​ന്നു. രാ​ത്രി പ​തി​നൊ​ന്ന​രയോ​ടെ സ്ര​വം ന​ൽ​കി​യ 18 പേ​ർ തു​ട​ർ​ന്നു വീ​ടു​ക​ളി​ൽ ക്വാ​റ​ന്‍റൈനി​ൽ ക​ഴി​യു​ക​യാ​യി​രു​ന്നു.
നാ​ലു ദി​വ​സം ക​ഴി​ഞ്ഞു ഒ​രാ​ൾ പോ​സി​റ്റീ​വ് ആ​ണെ​ന്നും ഏ​താ​നും ചി​ല​ർ നെ​ഗ​റ്റീ​വ് ആ​ണെ​ന്നും ആ​ശു​പ​ത്രി​യി​ൽ നി​ന്നു അ​റി​യി​ച്ചു.
ബാ​ക്കി​യു​ള്ള​വ​രു​ടെ വി​വ​രം ന​ൽ​കി​യി​രു​ന്നി​ല്ല. ഫ​ലം വൈ​കു​ന്ന​തി​നാ​ൽ ഇ​തി​ൽ ഒ​രാ​ൾ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​റെ വി​ളി​ച്ച് പ​രാ​തി പ​റ​ഞ്ഞു. ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഇ​ട​പെ​ട്ടാ​ണ് ഇ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രി​ശോ​ധ​നാ ഫ​ലം പോ​സീ​റ്റീ​വാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്.
ഇ​തോ​ടെ ഈ ​ബാ​ച്ചി​ൽ ഇ​നി​യും ഫ​ലം ല​ഭി​ക്കാ​നു​ള്ള ആ​റു പേ​ർ ക​ടു​ത്ത ആ​ശ​ങ്ക​യി​ലാ​യി​രി​ക്കു​ക​യാ​ണ്.പ്ര​തി​ദി​നം 700 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ക്കാ​നു​ള്ള സം​വി​ധാ​നം മാ​ത്ര​മേ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ള്ളൂ​വെ​ന്നാ​ണ് അ​ധി​കൃ​ത​രു​ടെ ഭാ​ഷ്യം.
ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നാ​യി ഓ​രോ ദി​വ​സ​വും ആ​യി​ര​ക്ക​ണ​ക്കി​നു സാ​ന്പി​ളു​ക​ളാ​ണ് ഇ​വി​ടെ പ​രി​ശോ​ധ​ന​യ്ക്കാ​യി എ​ത്തു​ന്ന​ത്.
നി​ല​വി​ലെ സം​വി​ധാ​ന​മ​നു​സ​രി​ച്ച് പെ​ട്ടെ​ന്ന് ഫ​ലം ന​ൽ​കു​ന്ന​ത് അ​സാ​ധ്യ​മാ​ണെ​ന്നു ആ​ശു​പ​ത്രി അ​ധി​കൃ​ത​രും ചൂ​ണ്ടി​ക്കാ​ണി​ക്കു​ന്നു.