കോ​വി​ഡ് ചി​കി​ത്സ​യി​ലാ​യി​രു​ന്ന പ്ര​തി ഗ്രി​ല്ല് ത​ക​ർ​ത്ത് ര​ക്ഷ​പെ​ട്ടു
Wednesday, September 16, 2020 10:50 PM IST
മ​ഞ്ചേ​രി: കോ​വി​ഡ് ചി​കി​ൽ​സ​യി​ലാ​യി​രു​ന്ന പ്ര​തി ആ​ശു​പ​ത്രി വാ​ർ​ഡി​ലെ ഗ്രി​ല്ല് ത​ക​ർ​ത്ത് ര​ക്ഷ​പ്പെട്ടു. കൊ​ണ്ടോ​ട്ടി മോ​ങ്ങം കൈ​ന​ൽ പ​റ​ന്പ് റം​ഷാ​ദ് എ​ന്ന നൗ​ഷാ​ദ്(20) ആ​ണ് ര​ക്ഷ​പെ​ട്ട​ത്. ചൊ​വ്വാ​ഴ്ച രാ​ത്രി​യി​ലാ​ണ് സം​ഭ​വം. കോ​വി​ഡ് ബാ​ധി​ത​നാ​യ ഇ​യാ​ളെ ക​ഴി​ഞ്ഞ ദി​വ​സ​മാ​ണ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. ബു​ധ​നാ​ഴ്ച രാ​വി​ലെ ചി​കി​ൽ​സ​ക്ക് എ​ത്തി​യ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണ് പ്ര​തി ര​ക്ഷ​പെ​ട്ട വി​വ​രം അ​റി​യു​ന്ന​ത്.
ഉ​ട​നെ മ​ഞ്ചേ​രി പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ചി​കി​ൽ​സ​യി​ലാ​യി​രി​ക്കെ ജൂ​ണ്‍ എ​ട്ടി​നും ഇ​യാ​ൾ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ര​ക്ഷ​പെ​ട്ടി​രു​ന്നു. അ​ന്ന് ശു​ചി​മു​റി​യി​ലെ വെ​ന്‍റി​ലേ​റ്റ​ർ വ​ഴി പു​റ​ത്ത് ചാ​ടി​യ ഇ​യാ​ൾ ആ​ശു​പ​ത്രി പ​രി​സ​ര​ത്ത് നി​ർ​ത്തി​യി​ട്ട ബൈ​ക്ക് മോ​ഷ്ടി​ച്ചാ​ണ് ക​ട​ന്നു​ക​ള​ഞ്ഞ​ത്. സം​ഭ​വ​ത്തി​ന് ര​ണ്ടു​ദി​വ​സം ക​ഴി​ഞ്ഞ് കൊ​ണ്ടോ​ട്ടി പോ​ലീ​സാ​ണ് ഇ​യാ​ളെ പി​ടി​കൂ​ടി​യ​ത്.