മ​ല​യോ​ര ഹൈ​വേ: ചാ​ത്ത​മു​ണ്ട മു​ത​ൽ മു​ണ്ടേ​രി ഫാം ഗേ​റ്റു​ വ​രെ​യു​ള്ള നി​ർ​മാ​ണ പ്ര​വൃ​ത്തി ആ​രം​ഭി​ച്ചു
Wednesday, September 16, 2020 10:50 PM IST
എ​ട​ക്ക​ര: ജി​ല്ല​യു​ടെ കി​ഴ​ക്ക​ൻ മേ​ഖ​ല​യി​ലെ വി​ക​സ​ന മു​ന്നേ​റ്റ​ത്തി​ന് വ​ഴി​തു​റ​ക്കു​ന്ന മ​ല​യോ​ര ഹൈ​വേ​യു​ടെ നി​ർ​മാ​ണോ​ദ്ഘാ​ട​നം പോ​ത്തു​ക​ല്ലി​ൽ ന​ട​ന്നു. ചാ​ത്തം​മു​ണ്ട മു​ത​ൽ മു​ണ്ടേ​രി ഫാം ​ക​വാ​ടം വ​രെ​യു​ള്ള ഭാ​ഗ​ത്തെ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​യു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് പി.​വി.​അ​വ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ച​ത്. 12 മീ​റ്റ​ർ വീ​തി​യി​ൽ നി​ർ​മി​ക്കു​ന്ന റോ​ഡി​ൽ 8.40 മീ​റ്റ​ർ ടാ​റിം​ഗും വ​ശ​ങ്ങ​ളി​ൽ ന​ട​പ്പാ​ത​യു​മു​ണ്ടാ​ക്കും. ഇ​തി​ന് പു​റ​മെ, കാ​ൽ​ന​ട​ക്കു​ള്ള സൗ​ക​ര്യ​ത്തോ​ടൊ​പ്പം ഡ്രൈ​നേ​ജും കേ​ബി​ൾ ഡ​ക്ട് സം​വി​ധാ​ന​വും തീ​ർ​ത്താ​ണ് പാ​ത നി​ർ​മി​ക്കു​ക. ഈ ​ഭാ​ഗ​ത്തെ നി​ർ​മാ​ണ ചു​മ​ത​ല ഉൗ​രാ​ളു​ങ്ക​ൽ സൊ​സൈ​റ്റി​ക്കാ​ണ്.
ആ​ദ്യ റീ​ച്ചാ​യ പൂ​ക്കോ​ട്ടു​പാ​ടം മു​ത​ൽ എ​ട​ക്ക​ര കാ​റ്റാ​ടി വ​രെ​യു​ള്ള പ​തി​ന​ഞ്ച് കി​ലോ​മീ​റ്റ​ർ ഭാ​ഗ​ത്തെ പ്ര​വ​ർ​ത്തി​യും പു​രോ​ഗ​മി​ക്കു​ന്നു​ണ്ട്. പൂ​ക്കോ​ട്ടും​പാ​ടം കാ​റ്റാ​ടി റീ​ച്ചി​ന് പു​റ​മെ കാ​റ്റാ​ടി മു​ത​ൽ ചാ​ത്തം​മു​ണ്ട വ​രെ​യു​ള്ള ഭാ​ഗ​ങ്ങ​ളി​ൽ സ്ഥ​ലം വി​ട്ടു​കി​ട്ടാ​ത്ത​തി​നാ​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ ഈ ​ഭാ​ഗ​ത്ത് ആ​രം​ഭി​ക്കാ​നാ​യി​ട്ടി​ല്ല. എ​ട​ക്ക​ര, ചു​ങ്ക​ത്ത​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളു​ടെ അ​ലം​ഭാ​വ​മാ​ണ് സ്ഥ​ലം ഏ​റ്റെ​ടു​ക്കു​ന്ന​തി​ന് ത​ട​സ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. പോ​ത്തു​ക​ല്ലി​ൽ ന​ട​ന്ന നി​ർ​മാ​ണ ഉ​ത്ഘാ​ട​ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജോ​സ​ഫ് ജോ​ണ്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് വ​ത്സ​ല അ​ര​വി​ന്ദ​ൻ, മു​ൻ പ്ര​സി​ഡ​ന്‍റ് സി.​ക​രു​ണാ​ക​ര​ൻ പി​ള്ള, സി​പി​എം ഏ​രി​യ സെ​ക്ര​ട്ട​റി ടി.​ര​വീ​ന്ദ്ര​ൻ, ലോ​ക്ക​ൽ സെ​ക്ര​ട്ട​റി പി.​ഷെ​ഹീ​ർ, സി.​സു​ഭാ​ഷ്, റോ​യി പ​ട്ടം​താ​നം, രാ​ജ​ഗോ​പാ​ൽ, രാ​ജു, ജോ​ർ​ജ് കോ​ശി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.