നി​ല​ന്പൂ​ർ ചി​ല്ലിം​ഗ് പ്ലാ​ന്‍റി​ലെ ടാ​ങ്കു​ക​ൾ ഇ​നി വ​യ​നാ​ട്ടി​ലേ​ക്ക്
Wednesday, September 16, 2020 10:51 PM IST
നി​ല​ന്പൂ​ർ:നി​ല​ന്പൂ​ർ ചി​ല്ലിം​ഗ് പ്ലാ​ന്‍റി​ലെ പാ​ൽ ടാ​ങ്കു​ക​ൾ വ​യ​നാ​ട്ടി​ലേ​ക്ക് കൊ​ണ്ടു പോ​കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ തു​ട​ങ്ങി. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ പാ​ൽ ശീ​തീ​ക​രി​ക്കു​ന്ന​തി​നു​ള​ള ബ​ൾ​ക്ക് മി​ൽ​ക്ക് കൂ​ള​റു​ക​ൾ സ്ഥാ​പി​ച്ച​തി​നെ തു​ട​ർ​ന്ന് നി​ല​ന്പൂ​ർ ചി​ല്ലിം​ഗ് പ്ലാ​ന്‍റ് ജൂ​ലൈ 11 മു​ത​ൽ പ്ര​വ​ർ​ത്ത​ന ര​ഹി​ത​മാ​യി​രി​ക്കു​ക​യാ​ണ് അ​തി​നാ​ൽ നി​ല​ന്പൂ​രി​ൽ പാ​ൽ ശീ​തീ​ക​ര​ണം ന​ട​ക്കു​ന്നി​ല്ല. പ​ക​രം നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ 12 ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ പാ​ൽ ശീ​തീ​രി​ക്കു​ന്ന​തി​ന് സം​വി​ധാ​നം മി​ൽ​മ ഒ​രു​ക്കി​യി​ട്ടു​ണ്ട്. ഇ​തു​വ​ഴി പാ​ലി​ന്‍റെ ത​നി​മ​യും രു​ചി​യും ഗു​ണ​നി​ല​വാ​ര​വും ഉ​യ​ർ​ത്താ​ൻ ക​ഴി​ഞ്ഞ​താ​യി ബ​ന്ധ​പ്പെ​ട്ട​വ​ർ പ​റ​ഞ്ഞു.
ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ പാ​ലെ​ത്തു​ന്പോ​ൾ ത​ന്നെ ശീ​തീ​ക​രി​ക്കു​ന്ന​ത് വ​ഴി പാ​ലി​ന്‍റെ സ്വാ​ഭാ​വി​ക​ത നി​ല​നി​ർ​ത്തി മി​ക​ച്ച ഗു​ണ​മേ​ന്മ​യു​ള​ള പാ​ൽ ഉ​പ​ഭോ​ക്താ​ക്ക​ളി​ലെ​ത്തി​ക്കാ​ൻ ക​ഴി​യും. മ​ല​ബാ​ർ മേ​ഖ​ല​യി​ലെ എ​ല്ലാ ഡ​യ​റി പ്ലാ​ന്‍റി​ലും ഇ​പ്പോ​ൾ ബി​എം​സി​ക​ൾ വ​ഴി​യാ​ണ് പാ​ൽ സം​ഭ​രി​ക്കു​ന്ന​ത്. നി​ല​ന്പൂ​ർ മേ​ഖ​ല​യി​ലെ 12 ബി​എം​സി​ക​ൾ കൂ​ടാ​തെ ജി​ല്ല​യി​ലെ മൂ​ർ​ക്ക​നാ​ടി​ൽ പൂ​തി​യ​താ​യി ആ​രം​ഭി​ക്കു​ന്ന ഡ​യ​റി പ്ലാ​ന്‍റി​ലും ഉ​ള​ള​ണം, ഒ​ള​ക​ര തു​ട​ങ്ങി​യ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ലും പാ​ൽ ശീ​തീ​ക​രി​ക്കു​ന്ന​തി​ന് ബ​ൾ​ക്ക് മി​ൽ​ക്ക് കൂ​ള​റു​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, പ​ട്ടാ​ന്പി ചി​ല്ലിം​ഗ് പ്ലാ​ന്‍റി​ലും ജി​ല്ല​യി​ലെ ക്ഷീ​ര സം​ഘ​ങ്ങ​ളി​ൽ നി​ന്ന് പാ​ൽ സം​ഭ​രി​ക്കു​ന്നു​ണ്ട്. പാ​ലി​ന്‍റെ ഗു​ണ​നി​ല​വാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ലെ​ത്തു​ന്പോ​ൾ ത​ന്നെ ശീ​തീ​ക​രി​ക്കാ​നാ​ണ് ബി​എം​സി​ക​ൾ സ്ഥാ​പി​ച്ചി​ട്ടു​ള​ള​ത്.
നി​ല​ന്പൂ​ർ ചി​ല്ലി​ങ് പ്ലാ​ന്‍റി​ൽ അ​വ​ശേ​ഷി​ച്ച 15,000 ലി​റ്റ​ർ ശേ​ഷി​യു​ള​ള ര​ണ്ടു ഇ​ൻ​സു​ലേ​റ്റ​ഡ് മി​ൽ​ക്ക് സ്റ്റോ​റേ​ജ് ടാ​ങ്കു​ക​ൾ വ​യ​നാ​ട്ടി​ലെ മീ​ന​ങ്ങാ​ടി, പു​ൽ​പ്പ​ള​ളി ക്ഷീ​ര സം​ഘ​ങ്ങ​ളി​ലേ​ക്ക് മാ​റ്റു​ന്ന​തി​ന് ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ചു. നി​ല​ന്പൂ​രി​ൽ മി​ൽ​മ പാ​ലും ഉ​ൽ​പ്പ​ന്ന​ങ്ങ​ളും വി​പ​ണ​ന​ത്തി​നാ​യി മാ​ർ​ക്ക​റ്റി​ങ് ഡി​പ്പോ​യും മ​ല​പ്പു​റം ജി​ല്ലാ പി​ആ​ൻ​ഡ്ഐ ഓ​ഫീ​സു​മാ​ണ് പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.