കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ള്ള ട്രോ​മോ കെ​യ​ർ വോ​ള​ണ്ടിയ​ർ​മാ​രു​ടെ സേ​വ​നം അ​വ​സാ​നി​പ്പി​ച്ചു
Friday, September 18, 2020 12:00 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ നി​ല​വി​ലു​ള്ള ട്രോ​മോ​കെ​യ​ർ വോ​ളണ്ടിയ​ർ​മാ​രു​ടെ സേ​വ​നം ന​ഗ​ര​സ​ഭ അ​വ​സാ​നി​പ്പി​ച്ചു. ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് ന​ഗ​ര​സ​ഭ​യി​ൽ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ന്പോ​ഴാ​ണ് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.
ക്ലീ​നി​ങ് ജോ​ലി​ക്കാ​യി വ​നി​ത​ക​ൾ ഉ​ൾ​പ്പ​ടെ 32 പേ​രെ​യാ​ണ് നി​യ​മി​ച്ചി​രു​ന്ന​ത്. 660 രൂ​പ​യും റി​സ്ക് അ​ല​വ​ൻ​സും ഉ​ൾ​പ്പെ​ടെ 750 രൂ​പ​യാ​ണ് പ്ര​തി​ദി​നം ല​ഭി​ക്കു​ക. എ​ന്നാ​ൽ, 1000 രൂ​പ പ്ര​തി​ദി​ന വേ​ത​നം വാ​ഗ്ദാ​നം ചെ​യ്തി​രു​ന്നു​വെ​ന്നും അ​ത് വേ​ണ​മെ​ന്നു​മാ​വ​ശ്യ​പ്പെ​ട്ട് സ​മ​രം ന​ട​ത്തു​ക​യും ആ​ശു​പ​ത്രി​യു​ടെ ഗ്രി​ൽ പൂ​ട്ടി​യി​ടു​ക​യും ചെ​യ്തി​രു​ന്നു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​യു​ള്ള ഡോ​ക്ട​ർ, ന​ഴ്സു​മാ​ർ എ​ന്നി​വ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ക്ക് പ​രാ​തി ന​ൽ​കി​യി​രു​ന്നു. ഇ​ത് പ്ര​തി​പ​ക്ഷ നേ​താ​വ് ഉ​ൾ​പ്പെ​ടെ ന​ഗ​ര​സ​ഭ​യി​ൽ ച​ർ​ച്ച ചെ​യ്താ​ണ് ട്രോ​മോ​കെ​യ​ർ വൊ​ള​ന്‍റി​യ​ർ​മാ​രെ മാ​റ്റി പു​തി​യ ആ​ളു​ക​ളെ നി​യ​മി​ച്ച​തെ​ന്നും അ​ധ്യ​ക്ഷ പ​റ​ഞ്ഞു. ഇ​നി ഇ​വ​ർ കോ​വി​ഡ് ആ​ശു​പ​ത്രി​യി​ൽ ഡ്യൂ​ട്ടി​ക്ക് എ​ത്തി​യാ​ൽ പോ​ലി​സ് സ​ഹാ​യ​ത്തോ​ടെ ഇ​വ​രെ പു​റ​ത്താ​ക്കും. ന​ഗ​ര​സ​ഭാം​ഗ​ങ്ങ​ളാ​യ ഷേ​ർ​ളി മോ​ൾ, ബി​നു ചെ​റി​യാ​ൻ എ​ന്നി​വ​രും അ​ധ്യ​ക്ഷ​ക്കൊ​പ്പം കാ​ര്യ​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​നു​ണ്ടാ​യി​രു​ന്നു.