ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത​ബാ​ങ്ക് യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു
Friday, September 18, 2020 11:23 PM IST
നി​ല​ന്പൂ​ർ: പ​തി​റ്റാ​ണ്ടു​ക​ളു​ടെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ ര​ക്ത ബാ​ങ്ക് യാ​ഥാ​ർ​ഥ്യ​മാ​വു​ന്നു. കെ.​കെ.​രാ​ഗേ​ഷ് എം​പി​യു​ടെ പ്ര​ദേ​ശി​ക വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് അ​നു​വ​ദി​ച്ച 36 ല​ക്ഷം രൂ​പ ചി​ല​വി​ലാ​ണ് ര​ക്ത​ബാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​ത്.
ജി​ല്ലാ ആ​ശു​പ​ത്രി അ​ത്യാ​ഹി​ത വി​ഭാ​ഗം കെ​ട്ടി​ത്തി​ന്‍റെ ഒ​ന്നാം നി​ല​യി​ൽ 1900 ച​തു​ര​ശ്ര​അ​ടി​യി​ലാ​ണ് ര​ക്ത ബാ​ങ്ക് ഒ​രു​ക്കു​ന്ന​ത്. നി​ല​വി​ൽ മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ ര​ക്ത ബാ​ങ്കു​ക​ളെ​യാ​ണ് നി​ല​ന്പൂ​ർ ജി​ല്ലാ ആ​ശു​പ​ത്രി​ക്ക് ആ​ശ്ര​യം.
ര​ക്തം ശേ​ഖ​രി​ക്കാ​നു​ള്ള സൗ​ക​ര്യം മാ​ത്ര​മാ​ണ് ഇ​വി​ടെ​യു​ള്ള​ത്. ര​ക്ത ബാ​ങ്ക് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്താ​ൻ കോ​ഴി​ക്കോ​ട് മേ​ഖ​ലാ ഒൗ​ഷ​ധ ഇ​ൻ​സ്പെ​ക്ട​ർ ഷാ​ജി എം.​വ​ർ​ഗീ​സ് ജി​ല്ലാ ആ​ശു​പ​ത്രി സ​ന്ദ​ർ​ശി​ച്ചു. നി​ർ​മാ​ണം പൂ​ർ​ത്തി​യ​ാവു​ന്ന​തോ​ടെ ര​ക്ത​ബാ​ങ്ക് പ്ര​വ​ർ​ത്ത​നം തു​ട​ങ്ങും.