പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി
Friday, September 18, 2020 11:25 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ക​ള​ക്ട​റേ​റ്റ് മാ​ർ​ച്ചി​നു നേ​രെ പോ​ലീ​സ് ന​ട​ത്തി​യ ക്രൂ​ര​മാ​യ ലാ​ത്തി​ച്ചാ​ർ​ജി​നെ​തി​രെ പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ഗ​ര​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ്ര​തി​ഷേ​ധ​യോ​ഗം കെ​പി​സി​സി മെ​ന്പ​ർ ബെ​ന്നി തോ​മ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
നി​യോ​ജ​ക​മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി, ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​കേ​ഷ് ഏ​ലം​കു​ളം, അ​ഷ്ക​ർ പു​ലാ​മ​ന്തോ​ൾ, പ്ര​കാ​ശ് മ​ല​യ​ത്ത്, നാ​സ​ർ മു​തു​കു​ർ​ശി, ഷ​ഫീ​ക് പൊ​ന്നി​യ​കു​ർ​ശി, അ​ഷ്ക​ർ, ബാ​ബു എ​ന്നി​വ​ർ പ്ര​ക​ട​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.

ഓ​വ​ർ​സി​യ​റെ നി​യ​മി​ക്കു​ന്നു

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ അ​യ്യ​ങ്കാ​ളി ന​ഗ​ര തൊ​ഴി​ലു​റ​പ്പ് പ​ദ്ധ​തി​യു​ടെ കീ​ഴി​ൽ ക​രാ​ർ അ​ടി​സ്ഥാ​ന​ത്തി​ൽ ഒ​രു വ​ർ​ഷ​ത്തേ​ക്ക് ഓ​വ​ർ​സി​യ​റെ നി​യ​മി​ക്കു​ന്നു. അ​ഭി​മു​ഖം 28-ന് ​രാ​വി​ലെ 11 മ​ണി​ക്ക് ന​ഗ​ര​സ​ഭാ ഓ​ഫീ​സി​ൽ. അ​സ​ൽ രേ​ഖ​ക​ളു​മാ​യി ഹാ​ജ​രാ​കു​ക.