നി​ല​ന്പൂ​രി​ലെ വ​ഴി​യോ​രക്ക​ച്ച​വ​ട തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്
Friday, September 18, 2020 11:25 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ നി​ല​പാ​ടി​നെ​തി​രെ വ​ഴി​യോ​രക്ക​ച്ച​വ​ട തൊ​ഴി​ലാ​ളി​ക​ൾ പ്ര​ക്ഷോ​ഭ​ത്തി​ലേ​ക്ക്. ന​ഗ​ര​സ​ഭാ വെ​ൻ​ഡിം​ഗ്് ക​മ്മി​റ്റി​യി​ൽ നി​ന്ന് പ്ര​തി​നി​ധി​ക​ൾ ഇ​റ​ങ്ങി പോ​യി. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ലെ വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ താ​ത്പ​ര്യ​ത്തി​നും അ​വ​കാ​ശ​ങ്ങ​ൾ​ക്കു​മെ​തി​രെ ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന ന​ട​പ​ടി​ക​ളോ​ട് ശ​ക്ത​മാ​യ എ​തി​ർ​പ്പു​ണ്ടെ​ന്ന് നി​ല​ന്പൂ​ർ ഏ​രി​യാ വ​ഴി​യോ​ര ക​ച്ച​വ​ട തൊ​ഴി​ലാ​ളി യൂ​ണി​യ​ൻ (സി​ഐ​ടി​യു) നേ​താ​ക്ക​ൾ നി​ല​ന്പൂ​രി​ൽ വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
നി​ല​ന്പൂ​ർ ക​ഐ​ൻ​ജി റോ​ഡി​ൽ യു​പി സ്കൂ​ൾ മു​ത​ൽ വെ​ളി​യം​തോ​ടു​വ​രേ​യും വീ​ട്ടി​ക്കു​ത്ത് റോ​ഡ്, കോ​വി​ല​കം റോ​ഡ്, ആ​ശു​പ​ത്രി റോ​ഡ് ഉ​ൾ​പ്പെ​ടെ​യു​ള്ള സ്ഥ​ല​ങ്ങ​ളും റെ​ഡ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ച തീ​രു​മാ​നം നി​ല​ന്പൂ​രി​ലെ 250 ഓ​ളം വ​രു​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ഉ​പ​ജീ​വ​നം മു​ട്ടി​ച്ചി​രി​ക്കു​ക​യാ​ണെ​ന്ന് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് പി.​വി.​ഇ​സ്മാ​യി​ൽ പ​റ​ഞ്ഞു. ഇ​ത് അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണം. ഇ​ല്ലെ​ങ്കി​ൽ ശ​ക്ത​മാ​യ സ​മ​ര​ത്തി​ന് സം​ഘ​ട​ന നേ​തൃ​ത്വം ന​ൽ​കു​മെ​ന്ന് ഇ​വ​ർ അ​റി​യി​ച്ചു. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​രു​ടെ ജീ​വി​തം ദു​രി​ത​പൂ​ർ​ണ​മാ​ക്കു​ന്ന മു​നി​സി​പ്പ​ൽ വെ​ൻ​ഡിം​ഗ് ക​മ്മി​റ്റി തീ​രു​മാ​ന​ത്തോ​ടു​ള്ള എ​തി​ർ​പ്പ് പ്ര​ക​ടി​പ്പി​ക്കാ​നാ​ണ് യോ​ഗ​ത്തി​ൽ നി​ന്ന് ഇ​റ​ങ്ങി പോ​ന്ന​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
താ​ൻ ഉ​ൾ​പ്പെ​ടെ 250 ഓ​ളം പേ​ർ വ​ർ​ഷ​ങ്ങ​ളാ​യി തെ​രു​വ് ക​ച്ച​വ​ട​ത്തി​ലൂ​ടെ കു​ടും​ബം പു​ല​ർ​ത്തു​ന്ന​വ​രാ​ണ്. 1985 മു​ത​ൽ നി​ല​ന്പൂ​രി​ൽ തെ​രു​വ് ക​ച്ച​വ​ട​മു​ണ്ട്. വ​ഴി​യോ​ര ക​ച്ച​വ​ട​ക്കാ​ർ​ക്ക് സു​ര​ക്ഷ ഒ​രു​ക്കു​ന്ന​തി​നാ​യി കൊ​ണ്ടു​വ​ന്ന വ​ഴി​യോ​ര ക​ച്ച​വ​ട സം​ര​ക്ഷ​ണ നി​യ​മം അ​ട്ടി​മ​റി​ക്കാ​നാ​ണ് ന​ഗ​ര​സ​ഭ ശ്ര​മി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ പ​റ​യു​ന്ന വ​ട​പു​റം മു​ത​ൽ മി​ൽ​മ ചി​ല്ലി​ംഗ് പ്ലാ​ന്‍റ് വ​രെ​യു​ള്ള ഭാ​ഗ​ത്ത് മാ​ത്രം തെ​രു​വ് ക​ച്ച​വ​ട​ങ്ങ​ൾ ന​ട​ത്ത​ണ​മെ​ന്നാ​ണ്. നീ​തി​ക്കാ​യി ജി​ല്ലാ ക​ള​ക്ട​ർ അ​ധ്യ​ക്ഷ​നാ​യു​ള്ള മോ​ണി​റ്റ​റി​ങ് സ​മി​തി​യി​ൽ ഉ​ൾ​പ്പെ​ടെ പ​രാ​തി ന​ൽ​കു​മെ​ന്നും ഇ​സ്മാ​യി​ൽ പ​റ​ഞ്ഞു. ഒ​രു നേ​ര​ത്തെ ഭ​ക്ഷ​ണം ക​ണ്ടെ​ത്താ​ൻ തെ​രു​വ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന​വ​രോ​ട് അ​ല്പം നീ​തി കാ​ട്ടാ​ൻ ന​ഗ​ര​സ​ഭ ത​യ്യാ​റാ​ക​ണ​മെ​ന്ന് എ​ഐ​ടി​യു​സി നേ​താ​വ് ഷൗ​ക്ക​ത്ത​ലി​യും ആ​വ​ശ്യ​പ്പെ​ട്ടു. പി.​വി.​ഇ​സ്മാ​യി​ൽ, ഷൗ​ക്ക​ത്ത​ലി, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ളാ​യ എ​ൻ.​കെ.​മ​ജീ​ദ്, പി.​കെ.​കു​മാ​ര​ൻ, ഷാ​ജ​ഹാ​ൻ ച​ന്ത​ക്കു​ന്ന് എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.