പോ​ലീ​സ് അ​തി​ക്ര​മം: ഹെ​ൽമറ്റ് സ​മ​രം ന​ട​ത്തി
Sunday, September 20, 2020 11:44 PM IST
കാ​ളി​കാ​വ്: സ​മ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് നേ​രേ പോ​ലീ​സി​ന്‍റെ അ​തി​ക്ര​മ​ത്തി​ൽ പ്ര​തി​ഷേ​ധി​ച്ച് കാ​ളി​കാ​വി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ ഹെ​ൽ​മ​റ്റ് സ​മ​രം സം​ഘ​ടി​പ്പി​ച്ചു. സ്വ​ർ​ണ ക​ള്ള​ക്ക​ട​ത്ത് കേ​സി​ൽ എ​ൻ​ഐ​എ ചോ​ദ്യം ചെ​യ്യ​ലി​ന് വി​ധേ​യ​നാ​യ മ​ന്ത്രി കെ.​ടി.​ജ​ലീ​ൽ രാ​ജി​വെ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ന​ട​ത്തി​യ സ​മ​ര​ത്തി​ന് കാ​ളി​കാ​വി​ൽ കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ഐ​ക്യ​ദാ​ർ​ഡ്യ സമരം നടത്തുകയായിരുന്നു. പോ​ലീ​സു​കാ​ർ സ​മ​ര​ക്കാ​രു​ടെ ത​ല​ക്ക​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ചാ​ണ് ഹെ​ൽ​മ​റ്റ് ധ​രി​ച്ച് പ്ര​തി​ഷേ​ധം സ​മ​രം ന​ട​ത്തി​യ​ത്.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് ന​ട​ത്തി​യ സ​മ​ര​ങ്ങ​ൾ​ക്ക് നേ​രെ​യു​ണ്ടാ​യ പോ​ലീ​സ് ലാ​ത്തി​ച്ചാ​ർ​ജി​ൽ നി​ര​വ​ധി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ത​ല​ക്ക​ട​ക്കം സാ​ര​മാ​യി പ​രി​ക്കേ​റ്റി​രു​ന്നു. പോ​ലീ​സ് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രു​ടെ ത​ല​ക്ക​ടി​ച്ച ന​ട​പ​ടി പ്രാ​കൃ​ത​മാ​ണെ​ന്ന് സ​മ​ര​ക്കാ​ർ ആ​രോ​പി​ച്ചു. ഐ.​മു​ജീ​ബ്, എം.​റ​ഫീ​സ്, എ.​പി.​സി​റാ​ജ് , ജം​ഷീ​ദ് എ​ട​പ്പ​റ്റ, ആ​ഷി​ഖ് പ​ള്ളി​ക്കു​ന്ന്, കെ.​പി.​ശ്രീ​ഹ​ർ​ഷ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.