ര​ക്ത​ദാ​ന ക്യാ​ന്പ് ന​ട​ത്തി
Monday, September 21, 2020 11:22 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നെ​ഗ​റ്റീ​വ് ര​ക്ത​ദാ​താ​ക്ക​ളു​ടെ വാ​ട്സാ​പ്പ് കൂ​ട്ടാ​യ്മ​യു​ടെ​യും പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വണ്‍​മെ​ന്‍റ് ബ്ല​ഡ് ബാ​ങ്കും സം​യു​ക്ത​മാ​യി നെ​ഗ​റ്റീ​വ് ര​ക്ത​ദാ​ന​ക്യാ​ന്പ് സം​ഘ​ടി​പ്പി​ച്ചു.
അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ങ്ങ​ളി​ൽ ദാ​താ​ക്ക​ളെ കി​ട്ടാ​ൻ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ന്ന നെ​ഗ​റ്റീ​വ് ര​ക്ത​ഗ്രൂ​പ്പു​ക​ളാ​യ എ ​നെ​ഗ​റ്റീ​വ്, ബി ​നെ​ഗ​റ്റീ​വ്, എ​ബി- നെ​ഗ​റ്റീ​വ്,, ഒ-​നെ​ഗ​റ്റീ​വ് എ​ന്നീ ഗ്രൂ​പ്പു​ക​ളി​ൽ​പെ​ട്ട ര​ക്ത​ദാ​താ​ക്ക​ളു​ടെ ക്യാ​ന്പാ​ണ് സം​ഘ​ടി​പ്പി​ച്ച​ത്. 40 ഓ​ളം നെ​ഗ​റ്റീ​വ് ര​ക്ത​ദാ​താ​ക്ക​ൾ ര​ക്ത​ദാ​നം ന​ട​ത്തി.
ക്യാ​ന്പി​ന്‍റെ ഒൗ​പ​ചാ​രി​ക ഉ​ദ്ഘാ​ട​നം മു​ഹ​മ്മ​ദ് സ​ലീം(​പെ​രി​ന്ത​ൽ​മ​ണ്ണ മു​ൻ​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ) നി​ർ​വ​ഹി​ച്ചു. അ​ഡ്മി​ൻ അം​ഗം വി.​ബി​ജു (എം​എ​സ്പി മ​ല​പ്പു​റം) അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ ഗ​വ​ണ്‍​മെ​ന്‍റ് ബ്ല​ഡ് ബാ​ങ്കും ഗ്രൂ​പ്പ് അം​ഗ​ങ്ങ​ളാ​യ ര​ക്ത​ദാ​താ​ക്ക​ളും പ​ങ്കെ​ടു​ത്തു.