ദേ​ശീ​യ​പാ​ത ഉ​പ​രോ​ധി​ച്ചു
Wednesday, September 23, 2020 12:17 AM IST
മ​ക്ക​ര​പ്പ​റ​ന്പ്: പീ​ഡ​ന​കേ​സി​ലെ പ്ര​തി​യാ​യ ജ​ന​പ്ര​തി​നി​ധി​യെ അ​റ​സ്റ്റ് ചെ​യ്യാ​തെ പ്ര​തി​ക്ക് സം​ര​ക്ഷ​ണം ഒ​രു​ക്കു​ന്ന പോ​ലീ​സ് ന​ട​പ​ടി​ക്കെ​തി​രെ മ​ക്ക​ര​പ്പ​റ​ന്പ പ​ഞ്ചാ​യ​ത്ത് മു​സ്ലിം യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി മ​ക്ക​ര​പ്പ​റ​ന്പി​ൽ കോ​ഴി​ക്കോ​ട്-​പാ​ല​ക്കാ​ട് ദേ​ശീ​യ​പാ​ത അ​ര​മ​ണി​ക്കൂ​ർ ഉ​പ​രോ​ധി​ച്ചു.
യു​വ​തി ന​ൽ​കി​യ പ​രാ​തി​യി​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത് ദി​വ​സ​ങ്ങ​ൾ പി​ന്നി​ട്ടി​ട്ടും പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​നോ നി​യ​മ​ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കാ​നോ പോ​ലീ​സ് ത​യാ​റാ​യി​ട്ടി​ല്ല. ഭ​ര​ണ​ത്തി​ന്‍റെ മ​റ​വി​ൽ അ​റ​സ്റ്റ് വൈ​കി​പ്പി​ച്ച് കേ​സ് അ​ട്ടി​മ​റി​ക്കാ​നു​ള്ള ശ്ര​മ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ ന​ട​ന്ന് കൊ​ണ്ടി​രി​ക്കു​ന്ന​ത്. പ്ര​തി നാ​ട്ടി​ലു​ണ്ടാ​യി​ട്ടും അ​റ​സ്റ്റ് ന​ട​ക്കാ​തി​രു​ന്ന​ത് ഇ​തി​ന്‍റെ ഭാ​ഗ​മാ​ണ്. പ്ര​തി​യെ എ​ത്ര​യും വേ​ഗം അ​റ​സ്റ്റ് ചെ​യ്തി​ല്ലെ​ങ്കി​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ മാ​ർ​ച്ച​ട​ക്ക​മു​ള്ള സ​മ​ര പ​രി​പാ​ടി​ക​ളു​മാ​യി മു​ന്നോ​ട്ട് പോ​വാ​നാ​ണ് പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് ക​മ്മി​റ്റി​യു​ടെ തീ​രു​മാ​നം.
ഉ​പ​രോ​ധ​സ​മ​ര​ത്തി​ന് പ​ഞ്ചാ​യ​ത്ത് യൂ​ത്ത് ലീ​ഗ് പ്ര​സി​ഡ​ന്‍റ് ഷ​നീ​ബ് മ​ക്ക​ര​പ്പ​റ​ന്പ്, സെ​ക്ര​ട്ട​റി ഷ​ഫീ​ഖ് വ​ട​ക്കാ​ങ്ങ​ര, ട്ര​ഷ​റ​ർ കെ.​ടി.​അ​സ്ക്ക​ർ, മ​ണ്ഡ​ലം യൂ​ത്ത് ലീ​ഗ് ഉ​പാ​ധ്യ​ക്ഷ​ൻ ജാ​ഫ​റ​ലി തേ​റ​ന്പ​ൻ, ഭാ​ര​വാ​ഹി​ക​ളാ​യ താ​ജു​ദ്ദീ​ൻ തേ​റ​ന്പ​ൻ, ഫൈ​സ​ൽ മു​ന്ന, ന​ബീ​ൽ വേ​ങ്ങ​ശേ​രി, ജി​ല്ലാ വി​ങ് ക​ണ്‍​വീ​ന​ർ ഷി​ബി മ​ക്ക​ര​പ്പ​റ​ന്പ്, എം​എ​സ്എ​ഫ് പ​ഞ്ചാ​യ​ത്ത് ട്ര​ഷ​റ​ർ ഫ​സ​ലു​ൽ റാ​ഷി​ദ് തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കി.