കോ​വി​ഡ്: ഇ​ള​വു​ക​ൾ ദു​രു​പ​യോ​ഗി​ക്ക​രു​ത്, ആ​രോ​ഗ്യ ജാ​ഗ്ര​ത ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം
Friday, September 25, 2020 12:29 AM IST
മ​ല​പ്പു​റം: കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ൾ ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്ന് ആ​വ​ർ​ത്തി​ച്ച് അ​ഭ്യ​ർ​ഥി​ച്ച് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ.​സ​ക്കീ​ന. ജി​ല്ല​യി​ൽ ആ​ദ്യ​മാ​യാ​ണ് രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 700 പി​ന്നി​ടു​ന്ന​ത്. രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച 763 പേ​രി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രു​ൾ​പ്പെ​ടെ 750 പേ​ർ​ക്കും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​തെ​ന്ന​ത് ആ​ശ​ങ്കാ​ജ​ന​ക​മാ​ണ്. ഇ​ത​ര രാ​ജ്യ​ങ്ങ​ൾ, സം​സ്ഥാ​ന​ങ്ങ​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നെ​ത്തു​ന്ന​വ​ർ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന സ്ഥി​തി ജി​ല്ല​യി​ൽ കു​റ​ഞ്ഞു വ​രി​ക​യാ​ണ്.
സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യു​ള്ള രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​രാ​ണ് ഇ​ക്ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ കൂ​ടു​ത​ലാ​യി വ​ർ​ധി​ച്ചി​രി​ക്കു​ന്ന​ത്. ഈ ​ഘ​ട്ട​ത്തി​ൽ ആ​രോ​ഗ്യ ജാ​ഗ്ര​ത ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു.
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​യി തു​ട​രു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണ​ങ്ങ​ളി​ൽ ന​ൽ​കു​ന്ന ഇ​ള​വു​ക​ൾ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും ദു​രു​പ​യോ​ഗം ചെ​യ്യാ​ൻ പാ​ടി​ല്ല. വൈ​റ​സ് ബാ​ധ​യ്ക്കു​ള്ള സാ​ഹ​ച​ര്യം സ​ജീ​വ​മാ​യി​രി​ക്കെ സ്വ​യ​മു​ള്ള പ്ര​തി​രോ​ധ​മാ​ണ് ഓ​രോ​രു​ത്ത​രും ഉ​റ​പ്പാ​ക്കേ​ണ്ട​ത്. അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക് മാ​ത്ര​മാ​ണ് വീ​ടു​ക​ളി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങേ​ണ്ട​ത്.
പു​റ​ത്തി​റ​ങ്ങു​ന്ന​വ​ർ കൃ​ത്യ​മാ​യ സാ​മൂ​ഹ്യ അ​ക​ല​വും ശ​രി​യാ​യ രീ​തി​യി​ലു​ള്ള മാ​സ്കി​ന്‍റെ ഉ​പ​യോ​ഗ​വും ഉ​റ​പ്പാ​ക്ക​ണം. കൈ​ക​ൾ സോ​പ്പും വെ​ള്ള​വും ഉ​പ​യോ​ഗി​ച്ചോ, സാ​നി​റ്റൈ​സ​ർ ഉ​പ​യോ​ഗി​ച്ചോ ശാ​സ്ത്രീ​യ​മാ​യ രീ​തി​യി​ൽ ഇ​ട​ക്കി​ടെ വൃ​ത്തി​യാ​ക്ക​ണം. വീ​ട്ടി​ൽ തി​രി​ച്ചെ​ത്തി​യ ശേ​ഷം ശാ​രീ​രി​ക ശു​ചി​ത്വം ഉ​റ​പ്പാ​ക്കി മാ​ത്ര​മെ കു​ടും​ബാം​ഗ​ങ്ങ​ളു​മാ​യി ഇ​ട​പ​ഴ​കാ​വൂ.
മു​തി​ർ​ന്ന പൗ​രന്മാ​ർ, കു​ട്ടി​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ, മാ​റാ​രോ​ഗി​ക​ൾ എ​ന്നി​വ​ർ വൈ​റ​സ് ബാ​ധി​ത​രാ​കു​ക​യാ​ണെ​ങ്കി​ൽ ആ​രോ​ഗ്യ​സ്ഥി​തി ഗു​രു​ത​ര​മാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ല​വി​ലു​ള്ള​ത്. ഇ​ത് വീ​ട്ടി​ലു​ള്ള മ​റ്റു​ള്ള​വ​രും തി​രി​ച്ച​റി​ഞ്ഞ് പ​ര​മാ​വ​ധി ജാ​ഗ്ര​ത പു​ല​ർ​ത്ത​ണം. ഈ ​വി​ഭാ​ഗ​ത്തി​ലു​ള്ള​വ​രു​മാ​യി പു​റ​ത്തു​നി​ന്നു​ള്ള​വ​രാ​രും നേ​രി​ട്ട് സ​ന്പ​ർ​ക്കം പു​ല​ർ​ത്ത​രു​ത്.
വീ​ടു​ക​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​വ​ർ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും പൊ​തു​സ​ന്പ​ർ​ക്ക​ത്തി​ലേ​ർ​പ്പെ​ടാ​തെ റൂം ​ക്വാ​റ​ന്‍റീ​ൻ നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണമാ​യും പാ​ലി​ക്ക​ണം. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട​ണം. ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പൂ​ർ​ണ​മാ​യി പാ​ലി​ക്കു​ക​യും വേ​ണം. വി​വാ​ഹം, മ​ര​ണാ​ന​ന്ത​ര ച​ട​ങ്ങു​ക​ൾ എ​ന്നി​വ​യി​ൽ അ​വ​ശ്യം വേ​ണ്ട​വ​ർ മാ​ത്ര​മാ​ണ് പ​ങ്കെ​ടു​ക്കേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ വീ​ഴ്ച പാ​ടി​ല്ലെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.