വ്യാ​ജ​രേ​ഖ ച​മ​ച്ച് മാ​നേ​ജ​ർ പ​ദ​വി കൈ​ക്ക​ലാ​ക്കി​യ​താ​യി പ​രാ​തി
Friday, September 25, 2020 12:31 AM IST
ക​രു​വാ​ര​ക്കു​ണ്ട്: വ്യാ​ജ​രേ​ഖ ച​മ​ച്ച് സ്കൂ​ൾ മാ​നേ​ജ​ർ പ​ദ​വി കൈ​ക്ക​ലാ​ക്കി​യ​താ​യി പ​രാ​തി. ഇ​രി​ങ്ങാ​ട്ടി​രി എ​എം​എ​ൽ​പി സ്കൂ​ളി​ന്‍റെ മാ​നേ​ജ​ർ പ​ദ​വി​യെ​ച്ചൊ​ല്ലി​യാ​ണ് പ​രാ​തി. ഇ​പ്പോ​ൾ മാ​നേ​ജ​ർ സ്ഥാ​നം വ​ഹി​ക്കു​ന്ന വ​ള്ളി​ൽ കു​ഞ്ഞാ​ൻ ഹാ​ജി എ​ന്ന ചെ​റി​യ മു​ഹ​മ്മ​ദ് വ്യാ​ജ​രേ​ഖ ച​മ​ച്ച് സ്ഥാ​നം ത​ട്ടി​യെ​ടു​ത്ത​താ​യാ​ണ് പ​രാ​തി കൊ​ടു​ത്തി​രി​ക്കു​ന്ന​ത്. പു​ത്ത​ന​ഴി സ്വ​ദേ​ശി​യാ​യ സി.​കെ.​ഫൈ​സ​ൽ ന​ൽ​കി​യ പ​രാ​തി പ്ര​കാ​രം വി​ശ്വാ​സ​വ​ഞ്ച​ന, വ്യാ​ജ​രേ​ഖ ച​മ​ച്ച് ത​ട്ടി​പ്പു ന​ട​ത്ത​ൽ എ​ന്നീ കു​റ്റ​ങ്ങ​ൾ ചു​മ​ത്തി വ​ണ്ടൂ​ർ പോ​ലീ​സ് കേ​സെ​ടു​ക്കു​ക​യും ചെ​യ്തു. 2005ൽ ​മ​ര​ണ​പ്പെ​ട്ട വ​ള്ളി​ൽ അ​ല​വി ഹാ​ജി എ​ന്ന കു​ഞ്ഞു​മാ​നു ഹാ​ജി​യു​ടെ മ​ര​ണ​ശേ​ഷം, തൊ​ട്ട​ടു​ത്ത ദി​വ​സം സാ​ധാ​ര​ണ വെ​ള്ള​പേ​പ്പ​റി​ൽ ഒ​രു വ്യാ​ജ ക​രാ​ർ പ​ട​ച്ചു​ണ്ടാ​ക്കി.
എ​ല്ലാ അ​വ​കാ​ശി​ക​ളു​ടേ​യും ഒ​പ്പ് വ്യാ​ജ​മാ​യി രേ​ഖ​പ്പെ​ടു​ത്തി, വ​ണ്ടൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​ക്ക് സ​മ​ർ​പ്പി​ക്കു​മാ​യി​രു​ന്നു എ​ന്നാ​ണ് ഫൈ​സ​ൽ പ​രാ​തി​യി​ൽ ഉ​ന്ന​യി​ച്ച​ത്. ഈ ​വ്യാ​ജ ക​രാ​റി​ന്‍റെ നി​ജ​സ്ഥി​തി മ​ന​സ്‌​സി​ലാ​ക്കാ​ൻ ശ്ര​മി​ക്കാ​തെ വ​ണ്ടൂ​ർ ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ, ചെ​റി​യ മു​ഹ​മ്മ​ദി​നെ സ്കൂ​ൾ മാ​നേ​ജ​രാ​യി മൂ​ന്ന് വ​ർ​ഷ​ത്തേ​ക്ക് നി​യ​മി​ച്ച​താ​യും പ​റ​യു​ന്നു. 2008ൽ ​വ​ള്ളി​ൽ ചെ​റി​യ മു​ഹ​മ്മ​ദ്, ഉ​പ​ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ർ​ക്ക് ക​ത്ത് ന​ൽ​കി. പ്ര​സ്തു​ത ക​ത്തി​ലെ ഒ​പ്പു​ക​ളും വ്യാ​ജ​മാ​ണെ​ന്ന് പ​രാ​തി​ക്കാ​ര​ൻ ആ​രോ​പി​ക്കു​ന്നു. .ചെ​റി​യ മു​ഹ​മ്മ​ദി​ന്‍റെ മാ​നേ​ജ​ർ പ​ദ​വി റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രി വ​ള്ളി​ൽ ഫാ​ത്തി​മ പൊ​തു​വി​ദ്യ​ഭ്യാ​സ ഡ​യ​റ​ക്ട​ർ​ക്ക് പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.