കോ​ഡൂ​ർ ഇ​നി മ​ല​പ്പു​റം ആ​ർ​ടി​ഒ പ​രി​ധി​യി​ൽ
Saturday, September 26, 2020 11:33 PM IST
മ​ല​പ്പു​റം: കോ​ഡൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മ​ല​പ്പു​റം ആ​ർ​ടി ഓ​ഫീ​സ് പ​രി​ധി​യി​ലാ​ക്കി സ​ർ​ക്കാ​ർ ഗ​സ​റ്റ് വി​ജ്ഞാ​പ​ന​മി​റ​ങ്ങി. വാ​ഹ​ന ര​ജി​സ്ട്രേ​ഷ​ൻ, ലൈ​സ​ൻ​സ്, ബാ​ഡ്ജ്, പെ​ർ​മി​റ്റ് തു​ട​ങ്ങി വാ​ഹ​ന സം​ബ​ന്ധ​മാ​യ എ​ല്ലാ കാ​ര്യ​ങ്ങ​ൾ​ക്കും കോ​ഡൂ​ർ​കാ​ർ​ക്ക് ഇ​നി മു​ത​ൽ പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലെ സ​ബ് റീ​ജി​യ​ന​ൽ ഓ​ഫീ​സി​ലേ​ക്ക് പോ​കേ​ണ്ട​തി​ല്ല. പ​ക​രം ഈ ​സേ​വ​ന​ങ്ങ​ളെ​ല്ലാം മ​ല​പ്പു​റം ആ​ർ​ടി​ഒ ഓ​ഫീ​സി​ൽ നി​ന്ന് ല​ഭി​ക്കും. ​കോ​ഡൂ​ർ​കാ​രു​ടെ ഏ​റെ നാ​ള​ത്തെ ആ​വ​ശ്യ​മാ​ണ് ഫ​ലം ക​ണ്ടി​രി​ക്കു​ന്ന​ത്.