പോ​ത്തു​ക​ല്ലി​ൽ കോവി​ഡ് സ​മൂ​ഹ വ്യാ​പ​ന തോ​ത് ഉ​യ​രാ​ൻ സാ​ധ്യ​ത
Sunday, September 27, 2020 11:22 PM IST
എ​ട​ക്ക​ര:പോ​ത്തു​ക​ല്ലി​ൽ കോവി​ഡ് സ​ന്പ​ർ​ക്ക​വ്യാ​പ​ന​ത്തോ​ത് കൂ​ടു​ന്നു. ക​ഴി​ഞ്ഞ ര​ണ്ട് ദി​സ​ങ്ങ​ളി​ൽ കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്.​ജോ​യി അ​ട​ക്കം പ​ത്ത് പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. പ​ത്ത് പേ​രി​ൽ ര​ണ്ട് പേ​ർ ഗ​ർ​ഭി​ണി​ക​ളാ​ണ്. ഇ​തി​ന് പു​റ​മെ സ​ർ​ജ​റി​ക്ക് മു​ന്നോ​ടി​യാ​യി കോ​വി​ഡ് ടെ​സ്റ്റ് ന​ട​ത്തി​യ പോ​ത്തു​ക​ൽ സ്വ​ദേ​ശി​ക്കും കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രു​ടെ ആ​രു​ടെ​യും ഉ​റ​വി​ടം വ്യ​ക്ത​മ​ല്ല. അ​തി​നാ​ൽ​ത്ത​ന്നെ മേ​ഖ​ല​യി​ൽ സ​ന്പ​ർ​ക്ക വ്യാ​പ​ന സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ആ​രോ​ഗ്യ വ​കു​പ്പ് വി​ല​യി​രു​ത്തു​ന്നു.കോ​വി​ഡ് ബാ​ധി​ത​രി​ൽ ചി​ല​ർ വി​വാ​ഹ നി​ശ്ച​യ ച​ട​ങ്ങു​ക​ളി​ൽ പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്. ഇ​വ​രു​മാ​യി സ​ന്പ​ർ​ക്ക​മു​ള്ള​വ​രി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ൾ വ​രെ ഉ​ൾ​പ്പെ​ടും.
പ്രാ​ദേ​ശി​ക നേ​താ​ക്ക​ളു​മാ​യി നേ​രി​ട്ട് സ​ന്പ​ർ​ക്ക​വു​മു​ണ്ട്.