നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ നി​കു​തി​വെ​ട്ടി​പ്പ് ത​ട​യാ​ൻ കാ​മ​റ സ്ഥാ​പി​ക്കു​ന്നു
Wednesday, September 30, 2020 12:03 AM IST
എ​ട​ക്ക​ര: നി​കു​തി​വെ​ട്ടി​പ്പ് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി നാ​ടു​കാ​ണി​ച്ചു​ര​ത്തി​ൽ ജി​എ​സ്ടി വി​ഭാ​ഗം സ​ർ​വ​ല​ൻ​സ് കാ​മ​റ സ്ഥാ​പി​ക്ക​ൽ ന​ട​പ​ടി തു​ട​ങ്ങി. ചു​ര​ത്തി​ലെ ആ​ന​മ​റി എ​ക്സൈ​സ് ചെ​ക്കു​പോ​സ്റ്റി​ന് മു​ക​ളി​ലാ​യാ​ണ് സ​ർ​വ​ല​ൻ​സ് കാ​മ​റ സ്ഥാ​പി​ക്കു​ന്ന​ത്. നാ​ടു​കാ​ണി​ച്ചു​രം വ​ഴി നി​കു​തി വെ​ട്ടി​ച്ച് ച​ര​ക്കു​ള​ക​ൾ ക​ട​ത്തു​ന്ന​ത് ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് കാ​മ​റ സ്ഥാ​പി​ക്കു​ന്ന​ത്.
കാ​മ​റ​യി​ൽ പ​തി​യു​ന്ന വാ​ഹ​ന​ങ്ങ​ളു​ടെ ന​ന്പ​ർ പ​രേി​ശാ​ധി​ക്കു​ക​വ​ഴി ച​ര​ക്കു​ക​ൾ​ക്ക് ഇ​വേ ബി​ൽ എ​ടു​ത്തി​ട്ടു​ണ്ടോ എ​ന്ന് വ്യ​ക്ത​മാ​കും. പാ​ല​ക്കാ​ട് കേ​ന്ദ്ര​മാ​യു​ള്ള ജി​എ​സ്ടി ഓ​ഫീ​സി​ലെ കേ​ന്ദ്രീ​കൃ​ത സ​ർ​വ​റി​ലാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ ല​ഭി​ക്കു​ക. ഇ​വേ ബി​ൽ എ​ടു​ത്തി​ട്ടി​ല്ലെ​ങ്കി​ൽ ജി​എ​സ്ടി സ്ക്വാ​ഡി​ന് ഓ​ഫി​സി​ൽ നി​ന്ന് അ​ല​ർ​ട്ട് ന​ൽ​കു​ക​യും തു​ട​ർ​ന്ന് നി​കു​തി​വെ​ട്ടി​പ്പ് ന​ട​ത്തി ച​ര​ക്കു​മാ​യി വ​രു​ന്ന വാ​ഹ​ന​ങ്ങ​ളെ വ​ള​രെ​വേ​ഗം ക​ണ്ടെ​ത്തി പി​ടി​കൂ​ടാ​ൻ ക​ഴി​യു​ക​യും ചെ​യ്യും.
ബി​നാ​മി പേ​രു​ക​ളി​ൽ ഇ​വേ ബി​ല്ലു​ക​ൾ ത​ര​പ്പെ​ടു​ത്തി ച​ര​ക്കു​ക​ൾ ക​ട​ത്തു​ന്ന​തും ക​ണ്ടെ​ത്താ​ൻ ക​ഴി​യും. ബി​ല്ലു​ക​ളി​ല്ലാ​തെ​യും, വ്യാ​ജ ബി​ല്ലു​ക​ളി​ലും എ​ത്തു​ന്ന ച​ര​ക്കു​ക​ൾ ഇ​തു​വ​ഴി ക​ണ്ടെ​ത്താ​നാ​കും. ഒ​രാ​ഴ്ച​ക്കു​ള്ളി​ൽ സ​ർ​വ​ല​ൻ​സ് കാ​മ​റ​യു​ടെ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​കും. കാ​മ​റ പ്ര​വ​ർ​ത്തി​പ്പി​ക്കു​ന്ന​തി​നു​ള്ള വൈ​ദ്യു​തി എ​ത്തി​ക്കാ​ൻ ചി​ല ത​ട​സ​ങ്ങ​ളു​ണ്ട്. നാ​ടു​കാ​ണി-​പ​ര​പ്പ​ന​ങ്ങാ​ടി പാ​ത ന​വീ​ക​ര​ണ പ്ര​വ​ർ​ത്തി ന​ട​ത്തു​ന്ന ഉൗ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി​യാ​ണ് കാ​മ​റ സ്ഥാ​പി​ക്കു​ന്ന പ്ര​വ​ർ​ത്തി​യും ന​ട​ത്തു​ന്ന​ത്. കാ​മ​റ സ്ഥാ​പി​ച്ച ട്ര​യ​ൽ റ​ണ്‍ ന​ട​ത്തി​യ ശേ​ഷം ജി​എ​സ്ടി വ​കു​പ്പി​ന് കൈ​മാ​റും.
ജി​എ​സ്ടി നി​ല​വി​ൽ വ​ന്ന​തോ​ടെ നാ​ടു​കാ​ണി​ച്ചു​ര​ത്തി​ലെ ആ​ന​മ​റി​യി​ൽ സ്ഥാ​പി​ച്ചി​രു​ന്ന വാ​ണി​ജ്യ​നി​കു​തി ചെ​ക്കു​പോ​സ്റ്റ് എ​ടു​ത്തു​ക​ള​ഞ്ഞി​രു​ന്നു. തു​ട​ർ​ന്ന് ജി​എ​സ്ടി സ്ക്വാ​ഡു​ക​ളാ​ണ് ചു​രം​പാ​ത​യി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി​യി​രു​ന്ന​ത്. അ​ത്യാ​ധു​നി​ക സം​വി​ധാ​ന​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ നി​കു​തി​വെ​ട്ടി​പ്പ് പൂ​ർ​ണ​മാ​യി ക​ണ്ടെ​ത്താ​ൻ സ്ക്വാ​ഡി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. മാ​ത്ര​മ​ല്ല ജി​എ​സ്ടി പ​രി​ശോ​ധ​ന ഇ​ല്ലാ​ത്ത സ​മ​യ​ങ്ങ​ളി​ൽ നി​കു​തി​വെ​ട്ടി​ച്ച് ച​ര​ക്കു​ക​ൾ ക​ട​ത്തു​ക​യും ചെ​യ്തി​രു​ന്നു.
സ​ർ​വ​ല​ൻ​സ് കാ​മ​റ ഇ​രു​പ​ത്തി​നാ​ല് മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന​തി​നാ​ൽ നി​കു​തി​വെ​ട്ടി​പ്പ് പൂ​ർ​ണ​മാ​യി ത​ട​യാ​നാ​കു​മെ​ന്നാ​ണ് ജി​എ​സ്ടി അ​സി​സ്റ്റ​ന്‍റ് ക​മ്മീ​ഷ​ണ​ർ സ​ലീം പ​റ​ഞ്ഞു.
ത​മി​ഴ്നാ​ട്, ക​ർ​ണാ​ട​ക, ആ​ന്ധ്ര, മ​ഹാ​രാ​ഷ്ട്ര, ഗോ​വ, ഗു​ജ​റാ​ത്ത് തു​ങ്ങി രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്ന് ഇ​രു​ന്പു​രു​ക്ക്, ഭ​ക്ഷ്യ​വ​സ്തു​ക്ക​ൾ, അ​സം​സ്കൃ​ത വ​സ്തു​ക്ക​ൾ, ഗ്രാ​നൈ​റ്റ്, മാ​ർ​ബി​ൾ തു​ട​ങ്ങി​വ​യ ഏ​റി​യ​കൂ​റും നാ​ടു​കാ​ണി​ച്ചു​രം വ​ഴി​യാ​ണ് കേ​ര​ള​ത്തി​ലേ​ക്ക് എ​ത്തു​ന്ന​ത്.