ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്ര​ത്തി​ന് സൗ​ജ​ന്യ​മാ​യി ഭൂ​മി വി​ട്ടു​ന​ൽ​കി
Thursday, October 1, 2020 11:18 PM IST
എ​ട​ക്ക​ര: ആ​രോ​ഗ്യ ഉ​പ​കേ​ന്ദ്രം നി​ർ​മി​ക്കു​ന്ന​തി​ന് സ്വ​കാ​ര്യ വ്യ​ക്തി സൗ​ജ​ന്യ​മാ​യി സ്ഥ​ലം വി​ട്ടു​ന​ൽ​കി. ഉ​തി​ര​കു​ള​ത്ത് പ്രാ​ഥ​മി​കാ​രോ​ഗ്യ​കേ​ന്ദ്രം സ​ബ് സെ​ന്‍റ​ർ സ്ഥാ​പി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് ചാ​ത്തം​മു​ണ്ട സ്വ​ദേ​ശ ബം​ഗ​ള​ൻ ഹ​സ​ൻ ആ​ലി ഹാ​ജി അ​ഞ്ച് സെ​ന്‍റ് സ്ഥ​ലം സൗ​ജ​ന്യ​മാ​യി വി​ട്ടു ന​ൽ​കി​യ​ത്.
ക​ഴി​ഞ്ഞ ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ ഭൂ​മി വി​ട്ടു​ന​ൽ​കു​ന്ന​തി​ന്‍റെ സ​മ്മ​ത​പ​ത്രം എ​ട​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി തോ​മ​സ് ഉ​മ്മ​ന് കൈ​മാ​റി. പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​കെ ച​ന്ദ്ര​ൻ, റോ​യി പ​ട്ടം​താ​നം, ഉ​ഷാ രാ​ജ​ൻ, ഷൈ​നി പാ​ല​ക്കു​ഴി, ച​ന്ദ്ര​കു​മാ​ർ എ​ന്നി​വ​ർ പ​ങ്ക​ടു​ത്തു.