കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കും: രാ​ഹു​ൽ​ഗാ​ന്ധി
Monday, October 19, 2020 11:58 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് ആ​വ​ശ്യ​മാ​യ സ​ഹാ​യം ല​ഭ്യ​മാ​ക്കു​മെ​ന്നു രാ​ഹു​ൽ​ഗാ​ന്ധി എം​പി അ​റി​യി​ച്ചു.
മ​ല​പ്പു​റം ക​ള​ക്ട​റേ​റ്റി​ൽ ചേ​ർ​ന്ന കോ​വി​ഡ് അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ജി​ല്ല​യി​ലെ​യും വ​യ​നാ​ട് മ​ണ്ഡ​ല​ത്തി​ലെ​യും കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന അ​വ​ലോ​ക​ന യോ​ഗ​ത്തി​ലാ​ണ് അ​റി​യി​ച്ച​ത്. ജി​ല്ല​യി​ലെ കോ​വി​ഡ് വ്യാ​പ​ന തോ​ത്, ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ, പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, അ​ടി​യ​ന്ത​ര​മാ​യി ഒ​രു​ക്കേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ എ​ന്നി​വ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ൾ യോ​ഗ​ത്തി​ൽ ച​ർ​ച്ച ചെ​യ്തു.
കോ​വി​ഡ് സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ട് ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​വ​ത​രി​പ്പി​ച്ചു. ജി​ല്ല​യി​ലെ കോ​വി​ഡ് പ്ര​തി​രോ​ധ ചി​കി​ത്സാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ അ​ദ്ദേ​ഹം സം​തൃ​പ്തി രേ​ഖ​പ്പെ​ടു​ത്തി.
യോ​ഗ​ത്തി​ൽ പി. ​ഉ​ബൈ​ദു​ള്ള എം​എ​ൽ​എ അ​ധ്യ​ക്ഷ​നാ​യി​രു​ന്നു.
കെ.​സി വേ​ണു​ഗോ​പാ​ൽ എം​പി, എം​എ​ൽ​എ​മാ​രാ​യ എ.​പി അ​നി​ൽ​കു​മാ​ർ, ഷാ​ഫി പ​റ​ന്പി​ൽ, എ​ഡി​എം എ​ൻ.​എം. മെ​ഹ​റ​ലി, സ​ബ് ക​ള​ക്ട​ർ കെ.​എ​സ്. അ​ഞ്ജു, അ​സി​സ്റ്റ​ന്‍റ് ക​ള​ക്ട​ർ എ. ​വി​ഷ്ണു​രാ​ജ്, ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (ഡി​സാ​സ്റ്റ​ർ) പി.​എ​ൻ പു​രു​ഷോ​ത്ത​മ​ൻ, ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ സ​ക്കീ​ന, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​കെ മു​ഹ​മ്മ​ദ് ഇ​സ്മ​യി​ൽ, എ​ൻ​എ​ച്ച്എം ജി​ല്ലാ പ്രോ​ഗ്രാം മാ​നേ​ജ​ർ ഡോ. ​എ.​ഷി​ബു​ലാ​ൽ, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി.​റ​ഷീ​ദ് ബാ​ബു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.