പ്രളയ പുനരധിവാസത്തിന് വനംവകുപ്പ് തടസമെന്ന്: കോണ്‍ഗ്രസ് സത്യഗ്രഹ സമരം നടത്തി
Wednesday, October 21, 2020 11:13 PM IST
നി​ല​ന്പൂ​ർ: വി​വി​ധ ആ​വ​ശ്യ​ങ്ങ​ളു​ന്ന​യി​ച്ച് കോ​ണ്‍​ഗ്ര​സ് നി​ല​ന്പൂ​ർ, എ​ട​ക്ക​ര മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ നി​ല​ന്പൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സി​ന് മു​ന്നി​ൽ സ​ത്യ​ഗ്ര​ഹ സ​മ​രം ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ള​യ ദു​ര​ന്ത​ത്തി​ലും നി​ല​ന്പൂ​ർ എം​എ​ൽ​എ ക​ച്ച​വ​ട താ​ൽ​പ​ര്യ​മാ​ണ് സ്വീ​ക​രി​ച്ച​തെ​ന്നും വ​നം ജീ​വ​ന​ക്കാ​രു​ടെ ധി​ക്കാ​ര​പ​ര​മാ​യ നി​ല​പാ​ട് കാ​ര​ണം ആ​ദ്യ​വാ​സി​ക​ൾ പ്രാ​ഥ​മി​കാ​വ​ശ്യ​ങ്ങ​ൾ​ക്ക് പോ​ലും സാ​ധി​ക്കാ​തെ ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ക​യാ​ണെ​ന്ന് വി.​വി.​പ്ര​കാ​ശ് പ​റ​ഞ്ഞു.
കോ​ണ്‍​ഗ്ര​സ്എ​ട​ക്ക​ര മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​നാ​യി ജേ​ക്ക​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ​കാ​ര സാ​ഹി​തി ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​എ.​ക​രീം, നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ,
ബ്ലോ​ക്ക് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എ.​ഗോ​പി​നാ​ഥ്, മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് പാ​ലൊ​ളി മ​ഹ്ബൂ​ബ്, ഒ.​ടി.​ജ​യിം​സ്, കെ.​കെ.​രാ​ധാ​കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.