മ​ഞ്ചേ​രി​യി​ലെ മ​ലി​ന​ജ​ലം: മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Wednesday, October 21, 2020 11:13 PM IST
മ​ഞ്ചേ​രി: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ നി​ന്ന് മ​ല​പ്പു​റം റോ​ഡി​ലേ​ക്ക് മ​ലി​ന ജ​ലം ഒ​ഴു​ക്കി​വി​ടു​ന്നു​വെ​ന്ന പ​രാ​തി​യി​ൽ മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു. കേ​ര​ള സാം​സ്കാ​രി​ക പ​രി​ഷ​ത്ത് സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​ഷെ​രീ​ഫ് ഉ​ള്ള​ത്ത് ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് കേ​സെ​ടു​ത്ത​ത്.
കോ​വി​ഡ് സ്പെ​ഷ​ൽ ചി​കി​ത്സാ​ല​യ​മാ​യ മെ​ഡി​ക്ക​ൽ കോ​ളേ​ജ് ആ​ശു​പ​ത്രി​യി​ൽ നി​ന്ന് മ​ല​മൂ​ത്ര വി​സ​ർ​ജ്യ​ങ്ങ​ള​ട​ങ്ങി മ​ലി​ന ജ​ലം ആ​ഴ്ച​ക​ളാ​യി മ​ഞ്ചേ​രി മ​ല​പ്പു​റം റോ​ഡി​ൽ പ​ര​ന്നൊ​ഴു​കു​ക​യാ​ണ്.​
വാ​ഹ​ന​ങ്ങ​ളും കാ​ൽ​ന​ട​യാ​ത്ര​ക്കാ​രും ഏ​റെ​യു​ള്ള റോ​ഡി​ൽ ഇ​ത്ത​ര​ത്തി​ൽ മ​ലി​ന​ജ​ലം നി​റ​ഞ്ഞ​ത് രൂ​ക്ഷ​മാ​യ ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി​യ അ​ഡ്വ.​ഷ​രീ​ഫ് ഉ​ള്ള​ത്ത്, ഇ​ത് ന​ഗ്ന​മാ​യ മ​നു​ഷ്യാ​വ​കാ​ശ ലം​ഘ​ന​മാ​ണെ​ന്നും പ​രാ​തി​യി​ൽ സ​മ​ർ​ത്ഥി​ച്ചു. പ​ല​ത​വ​ണ മ​ഞ്ചേ​രി ന​ഗ​ര​സ​ഭ​ക്കും ആ​ശു​പ​ത്രി സൂ​പ്ര​ണ്ടി​നും വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​രാ​തി ന​ൽ​കി​യി​ട്ടും പ​രി​ഹാ​ര​മു​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​നു​ഷ്യാ​വ​കാ​ശ ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.