നീ​ർ​ത്ത​ട വി​ക​സന പ​ദ്ധ​തി:​പു​ന​ർ​ജ​നി ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ചു
Friday, October 23, 2020 10:45 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ടി​ന്‍റെ സ​മ​ഗ്ര നീ​ർ​ത്ത​ട വി​ക​സ​ന പ​ദ്ധ​തി​യു​ടെ മാ​സ്റ്റ​ർ പ്ലാ​നാ​യ പു​ന​ർ​ജ​നി ജി​ല്ലാ ക​ള​ക്ട​ർ കെ.​ഗോ​പാ​ല​കൃ​ഷ്ണ​ന് സ​മ​ർ​പ്പി​ച്ചു.​ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളാ​ണ് പു​ന​ർ​ജ​നി കൈ​മാ​റി​യ​ത്.

ക​രു​വാ​ര​ക്കു​ണ്ടി​ന്‍റെ പ്ര​കൃ​തി വി​ഭ​വ​ങ്ങ​ളും, ജ​ല​സ്രോ​ത​സു​ക​ളും സം​ര​ക്ഷി​ക്കു​ന്ന​തി​നാ​യി സ​മ​ഗ്ര നീ​ർ​ത്ത​ട വി​ക​സ​നം ല​ക്ഷ്യ​മാ​ക്കി ആ​വി​ഷ്ക​രി​ച്ച പ​ദ്ധ​തി​യാ​ണ് പു​ന​ർ​ജ​നി. ഒ​ലി​പ്പു​ഴ, ക​ല്ല​ൻ പു​ഴ, മ​റ്റു ജ​ല​സ്രോ​ത​സു​ക​ൾ എ​ന്നി​വ​യി​ലെ നീ​ർ​ത്ത​ട​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ന​ട​പ്പാ​ക്കേ​ണ്ട ഒ​രു മാ​സ്റ്റ​ർ പ്ലാ​ൻ ത​യാ​റാ​ക്കു​ക​യും, അ​തി​ന്‍റെ പ്ര​കാ​ശ​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി നി​ർ​വ​ഹി​ക്കു​ക​യും ചെ​യ്തി​രു​ന്നു.

ഈ​മാ​സ്റ്റ​ർ പ്ലാ​നാ​ണ് ജി​ല്ലാ ക​ള​ക്ട​ർ​ക്ക് സ​മ​ർ​പ്പി​ച്ച​ത്. ക​ള​ക്ട​റേ​റ്റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ഹ​രി​ത കേ​ര​ള മി​ഷ​ൻ ജി​ല്ലാ കോ​ഡി​നേ​റ്റ​ർ ബി​ബി​ൻ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷീ​ന ജി​ൽ​സ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എ​ൻ.​കെ.​ഉ​ണ്ണീ​ൻ​കു​ട്ടി, വി.​ഷെ​ബീ​റ​ലി, ജ​മീ​ല അ​ഷ​റ​ഫ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.