ലൈ​ബ്ര​റി വി​പു​ലീ​ക​ര​ണ പ​ദ്ധ​തി
Sunday, October 25, 2020 11:09 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ജാ​മി​അ:​നൂ​രി​യ്യ:​ലൈ​ബ്ര​റി​യു​ടെ വി​പു​ലി​ക​ര​ണ ന​വീ​ക​ര​ണ പ​ദ്ധ​തി​ക​ൾ​ക്ക് തു​ട​ക്ക​മാ​യി. ഇ​സ്ലാ​മി​ക പ​ഠ​ന​ങ്ങ​ൾ​ക്കു​ള്ള ഏ​റ്റ​വും മി​ക​ച്ച റി​സോ​ഴ്സ് സെ​ന്‍റ​റാ​ക്കി എം.​കെ.​അ​ബ്ദു​ൽ ഖാ​ദ​ർ ഹാ​ജി മെ​മ്മോ​റി​യ​ൽ ജാ​മി​അ: ലൈ​ബ്ര​റി​യെ മാ​റ്റു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്.
ജാ​മി​അ: നൂ​രി​യ്യ​യി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കും പൂ​ർ​വ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പു​റ​മേ ജാ​മി​അ:​യു​ടെ ജൂ​ണി​യ​ർ കോ​ള​ജു​ക​ളി​ലേ​യും പ​ള്ളി ദ​ർ​സു​ക​ളി​ലേ​യും വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്ക് കൂ​ടി കൂ​ടു​ത​ൽ സൗ​ക​ര്യം ഒ​രു​ക്കു​ന്ന ത​ര​ത്തി​ലാ​ണ് ന​വീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ക്കു​ന്ന​ത്. പ​രി​പാ​ടി​യു​ടെ ഫ​ണ്ടു​ദ്ഘാ​ട​നം സ​മ​സ്ത കേ​ര​ള ജം​ഇ​യ്യ​ത്തു​ൽ ഉ​ല​മ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശൈ​ഖു​ൽ ജാ​മി​അ:​കെ.​ആ​ലി​ക്കു​ട്ടി മു​സ്ലി​യാ​രി​ൽ നി​ന്ന് ചെ​ക്ക് സ്വീ​ക​രി​ച്ച് പാ​ണ​ക്കാ​ട് സ​യ്യി​ദ് ഹൈ​ദ​ര​ലി ശി​ഹാ​ബ് ത​ങ്ങ​ൾ നി​ർ​വ​ഹി​ച്ചു.