യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​തി​ഷേ​ധം
Monday, October 26, 2020 11:09 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ :വാ​ള​യാ​ർ കേ​സ് നീ​തി​യു​ടെ ഒ​ന്നാം ച​ര​മ വാ​ർ​ഷി​ക​ത്തി​ൽ പി​ഞ്ചു​കു​ഞ്ഞു​ങ്ങ​ൾ​ക്ക് നീ​തി ല​ഭി​ക്കാ​നാ​യി യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പെ​രി​ന്ത​ൽ​മ​ണ്ണ നി​യോ​ജ​ക​മ​ണ്ഡ​ലം ക​മ്മി​റ്റി പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ചു. അ​ഞ്ചു വീ​തം 140 നി​യോ​ജ​ക മ​ണ്ഡ​ല​ങ്ങ​ളി​ലെ​യും പോ​ലീ​സ് സ്റ്റേ​ഷ​നു മു​ന്നി​ൽ യൂ​ത്ത് കോ​ണ്‍​ഗ്ര​സ് സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ഭാ​ഗ​മാ​യാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലും പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ച്ച​ത്.
കെ​പി​സി​സി അം​ഗം അ​ഡ്വ. ബെ​ന്നി തോ​മ​സ് ഉ​ദ്ഘ​ട​നം ചെ​യ്തു. നി​യോ​ജ​ക മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യാ​ക്കൂ​ബ് കു​ന്ന​പ്പ​ള്ളി, ഷ​ഫീ​ക് ഓ​ണ​പ്പു​ട, മു​നീ​ർ തെ​ക്കേ​പ്പു​റം, ഷ​ഫീ​ക് പൊ​ന്നി​യാ​കു​ർ​ശി, നാ​സ​ർ ചീ​ല​ത്തു, ആ​മി​ർ വെ​ങ്ങാ​ടാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

കാ​ളി​കാ​വി​ൽ നാ​ലു വാ​ർ​ഡു​ക​ൾ

കാ​ളി​കാ​വ് : ഒ​രാ​ൾ മ​രി​ക്കു​ക​യും കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം കൂ​ടി വ​രി​ക​യും ചെ​യ്ത പ​ശ്ചാ​ത്ത​ല​ത്തി​ൽ കാ​ളി​കാ​വി​ൽ നാ​ല് വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​ക്കി മാ​റ്റി. അ​ഞ്ച​ച്ച​വി​ടി ( 2 ), വെ​ന്തോ​ട​ൻ​പ​ടി (3), മേ​ലേ​കാ​ളി​കാ​വ് (7), ചേ​രി​പ്പ​ലം (18) എ​ന്നീ വാ​ർ​ഡു​ക​ളാ​ണ് ജി​ല്ലാ ക​ള​ക്ട​ർ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി പ്ര​ഖ്യാ​പി​ച്ച​ത്. എ​ഴാം വാ​ർ​ഡി​ലെ കാ​ളി​കാ​വ് ജം​ഗ്ഷ​നും ചേ​ർ​ന്നു നി​ൽ​ക്കു​ന്ന അ​ങ്ങാ​ടി​യും അ​ട​ച്ചി​ടാ​നാ​ണ് നി​ർ​ദേ​ശം.