ക്ഷേ​ത്ര കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ചു
Tuesday, October 27, 2020 10:48 PM IST
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല ജീ​വ​ന​ക്കാ​ര​ൻ ക്ഷേ​ത്ര കു​ള​ത്തി​ൽ മു​ങ്ങി​മ​രി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല പ​രീ​ക്ഷ ഭ​വ​ൻ ജീ​വ​ന​ക്കാ​ര​നും ചേ​ലേ​ന്പ്ര കൊ​ള​ക്കാ​ട്ടു​ചാ​ലി സ്വ​ദേ​ശി​യു​മാ​യ പ്ര​ശാ​ന്ത് (മു​ത്തു​വാ​ണ് -36) ചേ​ലേ​ന്പ്ര കൊ​ള​ക്കു​ത്തി​ലെ എ​ള​ന്നു​മ്മ​ൽ ക്ഷേ​ത്ര​ക്കു​ള​ത്തി​ൽ മു​ങ്ങി മ​രി​ച്ച​ത്. ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. സു​ഹ്യ​ത്തു​ക്ക​ളു​മൊ​ത്ത് കു​ള​ത്തി​ൽ കു​ളി​ക്കു​ന്ന​തി​നി​ടെ മ​റു​ക​ര​യി​ലേ​ക്കു നീ​ന്തി​യ പ്ര​ശാ​ന്ത് കു​ള​ത്തി​നു ന​ടു​വി​ലാ​യി മു​ങ്ങി താ​ഴു​ക​യാ​യി​രു​ന്നു.

നാ​ട്ടു​കാ​രും കോ​ഴി​ക്കോ​ട് മീ​ഞ്ച​ന്ത​യി​ൽ നി​ന്നു​ള്ള ഫ​യ​ർ​ഫോ​ഴ്സ് ഉ​ദ്യോ​ഗ​സ്ഥ​രും മ​ണി​ക്കൂ​റു​ക​ളോ​ളം ചേ​ർ​ന്നു ന​ട​ത്തി​യ തെ​ര​ച്ചി​ലി​നൊ​ടു​വി​ലാ​ണ് മൃ​ത​ദേ​ഹം വൈ​കു​ന്നേ​രം നാ​ലോ​ടെ ക​ണ്ടെ​ത്തി​യ​ത്. ചേ​ലേ​ന്പ്ര കൊ​ള​ക്കാ​ട്ടു​ചാ​ലി പാ​റ​മ്മ​ൽ വീ​ട്ടി​ൽ പ​രേ​ത​നാ​യ ശ​ങ്ക​ര​ന്‍റെ​യും പ്രേ​മ​യു​ടെ​യും മ​ക​നാ​ണ്. പ്രി​യ​ങ്ക​യാ​ണ് സ​ഹോ​ദ​രി. പ്ര​ശാ​ന്ത് അ​വി​വാ​ഹി​ത​നാ​ണ്.

പി​താ​വി​ന്‍റെ മ​ര​ണ​ത്തെ തു​ട​ർ​ന്നു പ്ര​ശാ​ന്ത് ആ​ശ്രി​ത നി​യ​മ​ന​ത്തി​ലൂ​ടെ​യാ​ണ് കാ​ലി​ക്ക​ട്ട്് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ച മൃ​ത​ദേ​ഹം ഇ​ന്നു പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്കു വി​ട്ടു​കൊ​ടു​ക്കു​മെ​ന്നു പോ​ലീ​സ് അ​റി​യി​ച്ചു