പ്ര​തി​ഷേ​ധ ധ​ർ​ണ ന​ട​ത്തി
Tuesday, October 27, 2020 11:07 PM IST
നി​ല​ന്പൂ​ർ: പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളെ ക​ർ​മ​പ​ദ്ധ​തി​യി​ൽ നി​ന്ന് മാ​റ്റി നി​ർ​ത്തു​ന്ന​തി​നെ​തി​രെ പ്ര​തി​ഷേ​ധ ധ​ർ​ണ സം​ഘ​ടി​പ്പി​ച്ചു. എ​യ്ഡ​ഡ് സെ​ക്ട​ർ സം​വ​ര​ണ സ​മ​ര​സ​മി​തി​യും ആ​ൾ ഇ​ന്ത്യാ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് എ​സ്‌​സി, എ​സ്ടി​യും സം​യു​ക്ത​മാ​യാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. നി​ല​ന്പൂ​ർ താ​ലൂ​ക്ക് ഓ​ഫീ​സി​നു മു​ൻ​പി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ ധ​ർ​ണ എ​യ്ഡ​ഡ് സെ​ക്ട​ർ സം​വ​ര​ണ സ​മ​ര​സ​മി​തി ജി​ല്ലാ ക​ണ്‍​വീ​ന​ർ എ​ൻ.​എം.​ക​ളി​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
സം​സ്ഥാ​ന സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച 100 ഇ​ന ക​ർ​മ​പ​രി​പാ​ടി​യി​ൽ എ​യ്ഡ​ഡ് മേ​ഖ​ല​യി​ൽ ഉ​ൾ​പ്പെ​ടെ പ​ട്ടി​ക​ജാ​തി/​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ളെ മാ​റ്റി നി​ർ​ത്തി​യ​തി​ൽ പ്ര​തി​ഷേ​ധി​ച്ചും 5000 കോ​ടി രൂ​പ​യു​ടെ ധൂ​ർ​ത്തി​നെ​തി​രെ​യു​മാ​ണ് ധ​ർ​ണ ന​ട​ത്തി​യ​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ സം​വ​ര​ണ അ​ടി​സ്ഥാ​ന​ത്തി​ൽ പി​എ​സ്‌​സി മു​ഖേ​ന നി​യ​മ​നം ന​ട​ത്ത​ണം തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ളും സ​മ​ര​ക്കാ​ർ ഉ​ന്ന​യി​ച്ചു. ഓ​ൾ ഇ​ന്ത്യാ കോ​ണ്‍​ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് എ​സ്‌​സി, എ​സ്ടി ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ശി​വ​ൻ കൊ​ട​ശേ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കൃ​ഷ്ണ​ൻ തെ​ക്കി​നി​ശേ​രി, രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.
നി​ല​ന്പൂ​ർ താ​ലൂ​ക്ക് ത​ഹ​സി​ൽ​ദാ​ർ​ക്ക് നി​വേ​ദ​ന​വും ന​ൽ​കി.