സ​മ​ഗ്ര ശി​ക്ഷാ കേ​ര​ളം: ഉൗ​രു​വി​ദ്യാ​ല​യ​ങ്ങ​ൾ ഉ​ദ്ഘാ​ട​നം ചെ​യ്തു
Tuesday, October 27, 2020 11:07 PM IST
നി​ല​ന്പൂ​ർ: ജി​ല്ല​യി​ൽ ഉൗ​രു​വി​ദ്യാ​ല​യ​ങ്ങ​ളു​ടെ പ്ര​വ​ർ​ത്ത​നം തു​ട​ങ്ങി. ആ​ദി​വാ​സി മേ​ഖ​ല​യി​ലെ കു​ട്ടി​ക​ളു​ടെ വി​ദ്യാ​ഭ്യാ​സ പു​രോ​ഗ​തി ല​ക്ഷ്യ​മാ​ക്കി​കൊ​ണ്ട് സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള ആ​വി​ഷ്ക​രി​ച്ചു ന​ട​പ്പി​ലാ​ക്കു​ന്ന നൂ​ത​നാ​ശ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് ഉൗ​രു​വി​ദ്യാ​ല​യ​ങ്ങ​ൾ. ജി​ല്ല​യി​ൽ അ​നു​വ​ദി​ച്ച മൂ​ന്ന് ഉൗ​രു​വി​ദ്യാ കേ​ന്ദ്ര​ങ്ങ​ളു​ടെ​യും ഉ​ദ്ഘാ​ട​നം നി​ല​ന്പൂ​ർ ബി​ആ​ർ​സി​യി​ൽ വെ​ച്ച് നി​ല​ന്പൂ​ർ എം​എ​ൽ​എ. പി.​വി.​അ​ൻ​വ​ർ നി​ർ​വ്വ​ഹി​ച്ചു. സ​മ​ഗ്ര ശി​ക്ഷാ കേ​ര​ള ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി.​വേ​ണു​ഗോ​പാ​ല​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പൊ​തു​വി​ദ്യാ​ഭ്യാ​സ സം​ര​ക്ഷ​ണ യ​ജ്ഞം ജി​ല്ലാ കോ-​ഓ​ർ​ഡി​നേ​റ്റ​ർ എം. ​മ​ണി മു​ഖ്യ സ​ന്ദേ​ശം ന​ൽ​കി. പ്ര​ശ​സ്ത നാ​ട​ൻ​പാ​ട്ട് ക​ലാ​കാ​ര​ൻ എം.​കൃ​ഷ്ണ​ൻ​കു​ട്ടി ഗോ​ത്ര സം​സ്കൃ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട നാ​ട​ൻ​പാ​ട്ട് അ​വ​ത​രി​പ്പി​ച്ചു. നി​ല​ന്പൂ​ർ ബി​പി​സി എം.​മ​നോ​ജ് കു​മാ​ർ, ബി​ആ​ർ​സി ട്രൈ​യ്ന​ർ അ​ബ്ദു​സ​ലാം, എ​ച്ച്.​എം.​പ്ര​തി​നി​ധി ജോ​ർ​ജ് പി.​വ​ർ​ഗീ​സ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.
ക​രു​ളാ​യി പ​ഞ്ചാ​യ​ത്തി​ലെ കൊ​ട്ടു​പാ​റ, വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​ക്കൊ​ല്ലി, മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ലെ മു​ണ്ട​ത്തോ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ജി​ല്ല​യി​ൽ ഉൗ​രു​വി​ദ്യാ​ല​യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത്.
ജ​ന​കീ​യ സ്വ​ഭാ​വ​ത്തോ​ടെ ആ​രം​ഭി​ക്കു​ന്ന വി​ദ്യാ​ല​യ​ങ്ങ​ളി​ൽ അ​ത​ത് വി​ഭാ​ഗ​ങ്ങ​ളി​ൽ നി​ന്ന് നി​യ​മി​ക്കു​ന്ന വൊ​ള​ന്‍റി​യ​ർ​മാ​ർ കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​കും. തി​ങ്ക​ൾ മു​ത​ൽ വെ​ള്ളി വ​രെ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ര​ണ്ടു മ​ണി​ക്കൂ​ർ വീ​തം വി​ദ്യാ​ർ​ഥി​ക​ളെ പ​ഠ​ന കാ​ര്യ​ങ്ങ​ളി​ൽ സ​ഹാ​യി​ക്കും. ഓ​രോ കു​ട്ടി​ക്കും പ്ര​തി​ദി​നം പ​ത്തു​രു​പ റി​ഫ്ര​ഷ്മെ​ന്‍റ് ഇ​ന​ത്തി​ൽ ന​ൽ​കും. ജ​ന​പ്ര​തി​നി​ധി​ക​ൾ, എ​സ്എം​സി. ഭാ​ര​വാ​ഹി​ക​ൾ, എ​സ്‌​സി./​എ​സ്ടി. പ്ര​മോ​ട്ട​ർ​മാ​ർ, ഐ​ടി​ഡി​പി പ്ര​തി​നി​ധി​ക​ൾ, സ​മീ​പ വി​ദ്യാ​ല​യ​ത്തി​ലെ പ്ര​ഥ​മാ​ധ്യാ​പ​ക​ർ, ബി​ആ​ർ​സി ട്രൈ​യ്ന​ർ, സി​ആ​ർ​സി​സി​മാ​ർ, സ്പെ​ഷ്യ​ലി​സ്റ്റ് അ​ധ്യാ​പ​ക​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്.
ഉൗ​രു വി​ദ്യാ​ല​യ​ങ്ങ​ൾ ആ​രം​ഭി​ക്കു​ന്ന​ത് നി​ല​ന്പൂ​രി​ലെ ആ​ദി​വാ​സി മേ​ഖ​ല​യി​ൽ വ​ൻ മു​ന്നേ​റ്റ​മു​ണ്ടാ​ക്കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.