ലോ​ട്ട​റി​യ​ടി​ച്ച ആ​സാം തൊ​ഴി​ലാ​ളി​ക്ക് പോ​ലീ​സ് ത​ണ​ലാ​യി
Wednesday, October 28, 2020 11:35 PM IST
മ​ഞ്ചേ​രി: എ​ഴു​പ​തു ല​ക്ഷം രൂ​പ ലോ​ട്ട​റി​യ​ടി​ച്ച ആ​സാം സ്വ​ദേ​ശി​ക്ക് മ​ഞ്ചേ​രി പോ​ലീ​സി​ന്‍റെ ക​രു​ത​ൽ തു​ണ​യാ​യി. ആ​സാം ഉ​ദ​ൽ​ഗു​രി ത​മു​ൽ​ബാ​രി പാ​നെ​റി ന​ബി​ൽ ദൈ​മാ​രി​യു​ടെ മ​ക​ൻ ആ​ൽ​ബ​ർ​ട്ട് ദൈ​മാ​രി (37)ക്കാ​ണ് കേ​ര​ള നി​ർ​മ​ൽ ലോ​ട്ട​റി​യു​ടെ ഒ​ന്നാം സ​മ്മാ​നം ല​ഭി​ച്ച​ത്.

പ​യ്യ​നാ​ട് പേ​ലേ​പ്പു​റം ക്വാ​റി​യി​ൽ ലോ​ഡിം​ഗ് തൊ​ഴി​ലാ​ളി​യാ​ണ് ആ​ൽ​ബ​ർ​ട്ട്. ചോ​ല​ക്ക​ലി​ൽ നി​ന്നെ​ടു​ത്ത എ​ൻ​ആ​ർ 199833 ന​ന്പ​ർ ടി​ക്ക​റ്റാ​ണ് സ​മ്മാ​നാ​ർ​ഹ​മാ​യ​ത്. ലോ​ട്ട​റി​യ​ടി​ച്ച വി​വ​ര​മ​റി​ഞ്ഞ യു​വാ​വ് പ​ക​ച്ചു​പോ​യി. ലോ​ക്ക്് ഡൗ​ണ്‍ സ​മ​യ​ത്ത് ഭ​ക്ഷ​ണ​വും മ​റ്റു സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​ത്ത​ന്ന മ​ഞ്ചേ​രി പോ​ലീ​സി​ന് മാ​ത്ര​മേ ത​ന്നെ സ​ഹാ​യി​ക്കാ​നാ​കൂ​വെ​ന്ന് വി​ശ്വ​സി​ച്ച യു​വാ​വ് ശ​നി​യാ​ഴ്ച ത​ന്നെ നേ​രെ സ്റ്റേ​ഷ​നി​ലെ​ത്തു​ക​യാ​യി​രു​ന്നു.

ശ​നി, ഞാ​യ​ർ, തി​ങ്ക​ൾ അ​വ​ധി ദി​വ​സ​ങ്ങ​ളാ​യ​തി​നാ​ൽ ചൊ​വ്വാ​ഴ്ച ബാ​ങ്കി​ൽ ടി​ക്ക​റ്റ് സ​മ​ർ​പ്പി​ക്കാ​മെ​ന്നു മ​ഞ്ചേ​രി സി​ഐ സി. ​അ​ല​വി ഉ​റ​പ്പു ന​ൽ​കി. എ​ന്നാ​ൽ അ​തു​വ​രെ ടി​ക്ക​റ്റ് സൂ​ക്ഷി​ക്കു​ന്ന​തി​നു സു​ര​ക്ഷി​ത സ്ഥാ​നം പോ​ലീ​സ് സ്റ്റേ​ഷ​ൻ ത​ന്നെ​യെ​ന്ന് മ​ന​സി​ലാ​ക്കി​യ യു​വാ​വ് സി​ഐ​യെ ത​ന്നെ സ​മ്മാ​നാ​ർ​ഹ​മാ​യ ടി​ക്ക​റ്റ് ഏ​ൽ​പ്പി​ക്കു​ക​യാ​യി​രു​ന്നു.

മൂ​ന്നു ദി​വ​സ​ത്തി​നു ശേ​ഷം യു​വാ​വി​നൊ​പ്പം സി​ഐ മ​ഞ്ചേ​രി കോ​ഴി​ക്കോ​ട് റോ​ഡി​ലെ എ​സ്ബി​ഐ ശാ​ഖ​യി​ലെ​ത്തി ടി​ക്ക​റ്റ് ബാ​ങ്ക് മാ​നേ​ജ​ർ​ക്ക് കൈ​മാ​റി. എ​സ്ഐ ജൈ​സ​ൽ, എ​എ​സ്ഐ സ​ലീം, പോ​ലീ​സു​കാ​രാ​യ ഹ​രി​ലാ​ൽ, ദി​നേ​ശ് ആ​മ​യൂ​ർ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.