ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ശു​ചി​മു​റി​ക​ൾ നി​ർ​മി​ക്ക​ൽ: ഗു​ണ​ഭോ​ക്തൃ​സ​മി​തി ര​ണ്ടി​ന് ചേ​രും
Wednesday, October 28, 2020 11:35 PM IST
മു​ണ്ടേ​രി: ആ​ദി​വാ​സി​കോ​ള​നി​ക​ളി​ൽ താ​ത്കാ​ലി​ക ശു​ചി​മു​റി​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ലേ​ക്കാ​യി അ​ടു​ത്ത മാ​സം ര​ണ്ടാം തീ​യ​തി ഗു​ണ​ഭോ​ക്തൃ​സ​മി​തി ചേ​രു​ന്നു. പോ​ത്തു​ക​ല്ല് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് പ​രി​ധി​യി​ലെ ത​രി​പ്പ​പ്പൊ​ട്ടി, ത​ണ്ട​ൻ​ക​ല്ല്, വാ​ണി​യ​ന്പു​ഴ, കു​ന്പ​ള​പ്പാ​റ എ​ന്നീ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലാ​ണ് താ​ത്കാ​ലി​ക ശു​ചി​മു​റി​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ പ്ര​ള​യ​ത്തി​ൽ വീ​ടു​ക​ളും സ്ഥ​ല​വും ന​ഷ്ട​പ്പെ​ട്ട് ഈ ​കോ​ള​നി​ക​ളി​ലെ ആ​ദി​വാ​സി​ക​ൾ ഇ​പ്പോ​ൾ താ​ത്കാ​ലി​ക സെ​റ്റി​ൽ​മെ​ന്‍റു​ക​ളി​ലാ​ണ് ക​ഴി​ഞ്ഞു​വ​രു​ന്ന​ത്. ഇ​വ​ർ​ക്ക് താ​ത്കാ​ലി​ക ശു​ചി​മു​റി​ക​ൾ സ്ഥാ​പി​ക്കു​ന്ന​തി​ന് ന​ട​പ​ടി​യെ​ടു​ത്ത നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് മു​ൻ​പ് എ​തി​ർ​പ്പു​ന്ന​യി​ച്ച വ​നം വ​കു​പ്പ് ഇ​പ്പോ​ൾ എ​തി​ർ​പ്പി​ല്ലെ​ന്ന് രേ​ഖാ​മൂ​ലം അ​റി​യി​ച്ചി​ട്ടു​ണ്ട്.

പ്ര​ള​യം വ​ന്ന​തോ​ടെ വീ​ടു​ക​ൾ ന​ഷ്ട​പ്പെ​ട്ട ആ​ദി​വാ​സി​ക​ൾ പ്ലാ​സ്റ്റി​ക് ഷീ​റ്റു​ക​ൾ വ​ലി​ച്ചു​കെ​ട്ടി താ​ത്കാ​ലി​ക ഷെ​ഡ്ഡുക​ളി​ലാ​ണ് ഇ​പ്പോ​ൾ ക​ഴി​യു​ന്ന​ത്. ഇ​വി​ടെ ശൗ​ചാ​ല​യ​ങ്ങ​ൾ ഇ​ല്ലാ​ത്ത​തി​നാ​ൽ സ്ത്രീ​ക​ളും കു​ട്ടി​ക​ളും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ക​യാ​ണ്. ഈ ​വി​വ​രം കാ​ണി​ച്ച് നി​ല​ന്പൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പി.​സു​ഗ​ത​ൻ ശു​ചി​ത്വ മി​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ​ക്ക് ക​ത്ത് ന​ൽ​കി​യി​രു​ന്നു. ശൗ​ചാ​ല​യ​ങ്ങ​ൾ നി​ർ​മി​ക്കു​ന്ന​തി​ന് 15.25 ല​ക്ഷം രൂ​പ വേ​ണ്ടി​വ​രു​മെ​ന്ന് കാ​ണി​ച്ച് ന​ൽ​കി​യ ക​ത്തി​നെ തു​ട​ർ​ന്ന് ഇ​ത്ര​യും തു​ക അ​നു​വ​ദി​ച്ച​താ​യി അ​റി​യി​പ്പും വ​ന്നി​ട്ടു​ണ്ട്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​തി​ന് ഗു​ണ​ഭോ​ക്തൃ സ​മി​തി രൂ​പ​വ​ത്ക​രി​ക്കു​ന്ന​ത്. ന​വം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ 10 മ​ണി​ക്ക് വാ​ണി​യ​ന്പു​ഴ കോ​ള​നി​യി​ൽ വെ​ച്ചാ​ണ് സ​മി​തി യോ​ഗം ചേ​രു​ന്ന​ത്.