അ​വ്യ​ക്ത​ത നീ​ങ്ങി; നി​ല​ന്പൂ​ർ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍​ ത​ന്നെ
Wednesday, October 28, 2020 11:35 PM IST
നി​ല​ന്പൂ​ർ: ര​ണ്ടു ദി​വ​സ​ത്തെ അ​വ്യ​ക്ത മാ​റി നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് ത​ന്നെ എ​ന്ന് ഉ​റ​പ്പി​ച്ചു. വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ക ഉ​ച്ച​ക്ക് ര​ണ്ടു മ​ണി വ​രെ മാ​ത്രം. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ കോ​വി​ഡ് വ്യാ​പ​നം ശ​ക്ത​മാ​ണെ​ന്ന വി​ല​യി​രു​ത്ത​ലി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ൽ ജി​ല്ലാ ക​ള​ക്ട​ർ ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് തീ​രു​മാ​നം.

ക​ഴി​ഞ്ഞ തി​ങ്ക​ളാ​ഴ്ച​യാ​ണ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ 23 വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ആ​ക്കി ജി​ല്ലാ ക​ള​ക്ട​ർ ഉ​ത്ത​ര​വി​റ​ക്കി​യ​ത്. വ്യാ​പാ​രി​ക​ള​ട​ക്ക​മു​ള്ള​വ​ർ അ​ന്ന് ത​ന്നെ എ​തി​ർ​പ്പു​മാ​യി രം​ഗ​ത്തു വ​ന്നി​രു​ന്നു. കൃ​ത്യ​മാ​യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ പാ​ലി​ച്ച് ക​ണ്ടെ​യ്മെ​ന്‍റ് സോ​ണാ​ക്കി​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ര​യും ഡി​വി​ഷ​നു​ക​ളി​ൽ ക​ണ്ടെ​യ്മെ​ന്‍റ് സോ​ണ്‍ ആ​ക്കേ​ണ്ട അ​വ​സ്ഥ ഉ​ണ്ടാ​വി​ല്ലാ​യി​രു​ന്നു​വെ​ന്ന് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ പ​ദ്മി​നി ഗോ​പി​നാ​ഥ് പ​റ​ഞ്ഞു.

ന​ഗ​ര​സ​ഭ​യി​ലോ പോ​ലീ​സി​ലോ ബ​ന്ധ​പ്പെ​ട്ട ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ​ക്കോ ഇ​ത് സം​ബ​ന്ധി​ച്ച് കൃ​ത്യ​മാ​യ ഉ​ത്ത​ര​വ് വ​ന്നി​രു​ന്നി​ല്ല. ഇ​തേ തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യി​ൽ വി​ളി​ച്ച് പ​ല​രും യ​ഥാ​ർ​ത്ഥ അ​വ​സ്ഥ എ​ന്താ​ണെ​ന്ന് അ​ന്വേ​ഷി​ച്ചു​കൊ​ണ്ടി​രു​ന്നു. ഒ​ടു​വി​ൽ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ത​ന്നെ ജി​ല്ലാ ക​ള​ക്ട​റെ വി​ളി​ച്ച് നി​ല​ന്പൂ​രി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ പ്ര​ഖ്യാ​പി​ക്കേ​ണ്ട അ​വ​സ്ഥ ഇ​പ്പോ​ഴി​ല്ലെ​ന്നും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു.

ഇ​ത്ത​ര​ത്തി​ലൊ​രാ​വ​ശ്യം രേ​ഖാ​മൂ​ലം ന​ൽ​കാ​ൻ ക​ള​ക്ട​ർ ആ​വ​ശ്യ​പ്പെ​ട്ട​ത​നു​സ​രി​ച്ച് ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ക​ള​ക്ട​ർ​ക്ക് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ ഒ​ഴി​വാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ത്തെ​ഴു​തു​ക​യും ചെ​യ്തു. ഒ​ഴി​വാ​ക്കു​മെ​ന്നു​ത​ന്നെ​യാ​യി​രു​ന്നു പ്ര​തീ​ക്ഷ. എ​ന്നാ​ൽ ഉ​ത്ത​ര​വ് പി​ൻ​വ​ലി​ച്ചി​ല്ല.

ഏ​ഴു​ദി​വ​സ​മെ​ങ്കി​ലും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍ നി​ല​നി​ൽ​ക്കു​മെ​ന്ന പ്ര​ച​ര​ണ​വും ഉ​ണ്ടാ​യി. ചൊ​വ്വാ​ഴ്ച പോ​ലീ​സ് ക​ട​ക​ള​ട​പ്പി​ക്കാ​നോ മു​ന്ന​റി​യി​പ്പ് ന​ൽ​കാ​നോ വ​ന്നി​രു​ന്നി​ല്ല. എ​ന്നാ​ൽ ബു​ധ​നാ​ഴ്ച രാ​വി​ലെ ത​ന്നെ ന​ഗ​ര​സ​ഭ​യു​ടെ പ​ല ഭാ​ഗ​ത്തു​മെ​ത്തി​യ പോ​ലി​സ് ക​ട​ക​ൾ ര​ണ്ടു​മ​ണി​ക്ക് ത​ന്നെ അ​ട​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഹോ​ട്ട​ലു​ക​ൾ​ക്ക് രാ​ത്രി ഒ​ൻ​പ​ത് മ​ണി​വ​രെ പ്ര​വ​ർ​ത്തി​ക്കാം. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലെ മൂ​ന്ന്, നാ​ല്, അ​ഞ്ച്, ആ​റ്, എ​ട്ട്, ഒ​ൻ​പ​ത്, 10, 11, 13, 15, 16, 17, 19, 21, 22, 23, 24,25,28,29,31,32.33 എ​ന്നീ ഡി​വി​ഷ​നു​ക​ളാ​ണ് ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ള്ള​ത്.