പു​ഞ്ച​ക്കൊ​ല്ലി കോ​ള​നി​യി​ൽ സൈ​ക്കി​ളു​ക​ൾ വി​ത​ര​ണം ചെ​യ്തു പോ​ലീ​സ്
Wednesday, October 28, 2020 11:37 PM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് പ​ഞ്ചാ​യ​ത്തി​ലെ പു​ഞ്ച​ക്കൊ​ല്ലി, അ​ള​ക്ക​ൽ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ സൈ​ക്കി​ളു​ക​ളും കി​റ്റു​ക​ളും പു​സ്ത​ക​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു. ആ​ദി​വാ​സി​ക​ളോ​ടു​ള്ള പോ​ലീ​സി​ന്‍റെ ക​രു​ത​ലി​ന്‍റെ ഭാ​ഗ​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യു​ടെ വി​വി​ധ ഫ​ണ്ടു​ക​ളു​പ​യോ​ഗി​ച്ചാ​ണ് ഇ​വ വി​ത​ര​ണം ചെ​യ്ത​ത്.​

കോ​വി​ഡ് കാ​ല​ത്ത് ഒ​റ്റ​പ്പെ​ട്ടു ക​ഴി​യു​ന്ന കോ​ള​നി​യി​ലെ കൗ​മാ​ര​ക്കാ​രാ​യ ആ​ദി​വാ​സി പെ​ണ്‍​കു​ട്ടി​ക​ൾ, അ​ങ്ക​ണ​വാ​ടി​യി​ലെ കു​ട്ടി​ക​ൾ എ​ന്നി​വ​ർ​ക്കാ​ണ് സൈ​ക്കി​ളു​ക​ൾ ന​ൽ​കി​യ​ത്. യു​വാ​ക്ക​ൾ​ക്ക് ഫു​ട്ബോ​ൾ കി​റ്റു​ക​ൾ, പു​സ്ത​ക​ങ്ങ​ൾ എ​ന്നി​വ​യും ന​ൽ​കി.

സാ​മൂ​ഹി​ക​വും സാ​ന്പ​ത്തി​ക​വും സാം​സ്കാ​രി​ക​വും വി​ദ്യാ​ഭ്യാ​സ​പ​ര​വു​മാ​യു​ള്ള പി​ന്നോ​ക്കാ​വ​സ്ഥ മ​റി​ക​ട​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് പോ​ലീ​സ് ഈ ​പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കു​ന്ന​ത്. അ​തോ​ടൊ​പ്പം മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ഉ​ല്ലാ​സ​ത്തി​ന് ഇ​വ പ​ര്യാ​പ്ത​വു​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.

വ​ന​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി. എം. ​ഹേ​മ​ല​ത, മ​ല​പ്പു​റം സ​ബ് ക​ള​ക്ട​ർ പി. ​വി​ഷ്ണു​രാ​ജ്, വ​ഴി​ക്ക​ട​വ് പോ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ പി. ​അ​ബ്ദു​ൾ ബ​ഷീ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.