സ്നേ​ഹ​തീ​രം ട്ര​സ്റ്റി​നു വ​സ്ത്ര​ങ്ങ​ൾ ന​ൽ​കി ട്രാ​ഫി​ക് പോ​ലീ​സ്
Wednesday, October 28, 2020 11:37 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: സ്നേ​ഹ​തീ​രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റി​നു വ​സ്ത്ര​ങ്ങ​ൾ ന​ൽ​കി പെ​രി​ന്ത​ൽ​മ​ണ്ണ ട്രാ​ഫി​ക് പോ​ലീ​സ്. ര​ണ്ടു മാ​സ​ങ്ങ​ൾ​ക്കു മു​ന്പാ​ണ് പാ​വ​പ്പെ​ട്ട​വ​ർ​ക്കു സൗ​ജ​ന്യ​മാ​യി വ​സ്ത്ര​ങ്ങ​ൾ ന​ൽ​കു​ന്ന​തി​നാ​യി സ്നേ​ഹ​തീ​രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് വ​സ്ത്ര​ല​യം ‌പു​തി​യ കെ​ട്ടി​ട​ത്തി​ൽ ആ​രം​ഭി​ച്ച​ത്. ഇ​തി​ന്‍റെ ഉ​ദ്ഘാ​ട​നം പെ​രി​ന്ത​ൽ​മ​ണ്ണ എ​എ​സ്പി എം. ​ഹേ​മ​ല​ത നി​ർ​വ​ഹി​ച്ചു. ഇ​തി​ലേ​ക്കാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ ട്രാ​ഫി​ക് യൂ​ണി​റ്റി​ലെ പോ​ലീ​സു​കാ​ർ പു​തു​വ​സ്ത്ര​ങ്ങ​ൾ ന​ൽ​കി​യ​ത്. കൊ​റോ​ണ കാ​ല​ഘ​ട്ട​ത്തി​ൽ വീ​ട്ടി​ലെ ആ​ഘോ​ഷ​ങ്ങ​ൾ ഒ​ഴി​വാ​ക്കി​യാ​ണ് പോ​ലീ​സു​കാ​ർ ഈ ​പ​ദ്ധ​തി​ക്കു​വേ​ണ്ടി തു​ക ക​ണ്ടെ​ത്തി​യ​ത്. ട്രാ​ഫി​ക് സ​ബ് ഇ​ൻ​സ്പെ​ക്ട​ർ കെ. ​അ​ബ്ദു​ൾ അ​സീ​സ് വ​സ്ത്ര​ങ്ങ​ൾ സ്നേ​ഹ​തീ​രം ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ചെ​യ​ർ​മാ​ൻ റ​ഹ്മാ​ൻ ഏ​ലം​കു​ള​ത്തി​ന് കൈ​മാ​റി. എ​സ്ഐ അ​ബ്ദു​ൾ ഗ​ഫൂ​ർ, എ​എ​സ്ഐ മ​നോ​ജ് മം​ഗ​ല​ശേ​രി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.