. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ൽ ജ​ലപ​രി​ശോ​ധ​ന ലാ​ബു​ക​ൾ ഒ​രു​ങ്ങു​ന്നു
Thursday, October 29, 2020 11:52 PM IST
മ​ല​പ്പു​റം: കു​ടി​വെ​ള്ള​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​രം പ​രി​ശോ​ധി​ക്കാ​നാ​യി ജി​ല്ല​യി​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് ജ​ല പ​രി​ശോ​ധ​നാ ലാ​ബു​ക​ൾ ഒ​രു​ങ്ങു​ന്നു. ഹ​രി​ത കേ​ര​ളം മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ൽ ആ​ദ്യ ഘ​ട്ട​ത്തി​ൽ 15 സ്കൂ​ളു​ക​ളാ​ണ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​വു​ക. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളു​ക​ളി​ലെ ര​സ​ത​ന്ത്ര​ലാ​ബു​ക​ളി​ൽ സ​ജ്ജീ​ക​രി​ക്കു​ന്ന സം​വി​ധാ​നം വ​ഴി കു​റ​ഞ്ഞ ചെ​ല​വി​ൽ കി​ണ​ർ, കു​ളം എ​ന്നി​വ​യി​ലെ ജ​ല​ഗു​ണ​നി​ല​വാ​ര പ​രി​ശോ​ധ​ന സാ​ധ്യ​മാ​കും. ഓ​രോ പ​ഞ്ചാ​യ​ത്തി​ലും ഒ​രു സ്കൂ​ളി​ലെ​ങ്കി​ലും ലാ​ബ് സ്ഥാ​പി​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്.
പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പൊ​ന്നാ​നി, നി​ല​ന്പൂ​ർ, കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ങ്ങ​ളി​ൽ എം​എ​ൽ​എ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചും ന​ഗ​ര​സ​ഭ​ക​ളി​ൽ തി​രൂ​ർ, കോ​ട്ട​ക്ക​ൽ എ​ന്നി​വി​ട​ങ്ങ​ളി​ൽ ന​ഗ​ര​സ​ഭ​യു​ടെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ചും ലാ​ബു​ക​ൾ സ്ഥാ​പി​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. ഭൂ​ജ​ല​വി​ഭ​വ വ​കു​പ്പി​ന്‍റെ ഫ​ണ്ട് ഉ​പ​യോ​ഗി​ച്ച് ര​ണ്ടു സ്കൂ​ളു​ക​ളി​ൽ ലാ​ബ് സ്ഥാ​പി​ക്കു​ന്നു​ണ്ട്.തി​രൂ​ർ ന​ഗ​ര​സ​ഭ​യി​ൽ തി​രൂ​ർ ജി​ബി​എ​ച്ച്എ​സ്എ​സി​ൽ ലാ​ബി​ന്‍റെ നി​ർ​മാ​ണം പൂ​ർ​ത്തി​യാ​യി. ഏ​ഴൂ​ർ ജി​എ​ച്ച്എ​സ്എ​സി​ൽ നി​ർ​മാ​ണം പു​രോ​ഗ​മി​ക്കു​ന്നു. പൊ​ന്നാ​നി മ​ണ്ഡ​ല​ത്തി​ൽ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ തൃ​ക്കാ​വ് ജി.​എ​ച്ച്.​എ​സ്.​എ​സ്, മാ​റ​ഞ്ചേ​രി ജി​എ​ച്ച്എ​സ്എ​സ്, പാ​ല​പ്പെ​ട്ടി ജി​എ​ച്ച്എ​സ്എ​സ്, പി​സി​എ​ൻ ജി​എ​ച്ച്എ​സ്എ​സ് മൂ​ക്കു​ത​ല എ​ന്നീ സ്കൂ​ളു​ക​ളി​ൽ ലാ​ബ് സ്ഥാ​പി​ക്കാ​നാ​യി ഏ​ഴ് ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. നി​ല​ന്പൂ​ർ മ​ണ്ഡ​ല​ത്തി​ൽ പി.​വി അ​ൻ​വ​ർ എം.​എ​ൽ.​എ നി​ല​ന്പൂ​ർ ജി​എം​വി​എ​ച്ച്എ​സ്എ​സ്, പോ​ത്തു​ക​ൽ കാ​തോ​ലി​ക്ക​റ്റ് എ​ച്ച്എ​സ്എ​സ്, എ​ട​ക്ക​ര ജി​എ​ച്ച്എ​സ്എ​സ്, പൂ​ക്കോ​ട്ടും​പാ​ടം ജി​എ​ച്ച്എ​സ്എ​സ് എ​ന്നി​വി​ട​ങ്ങ​ളി​ൽ ലാ​ബ് സ്ഥാ​പി​ക്കാ​നാ​യി അ​ഞ്ചു ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. കൊ​ണ്ടോ​ട്ടി മ​ണ്ഡ​ല​ത്തി​ൽ ടി.​വി ഇ​ബ്രാ​ഹിം എം​എ​ൽ​എ ഓ​മാ​നൂ​ർ ജി​വി​എ​ച്ച്എ​സ്എ​സി​ൽ ലാ​ബ് സ്ഥാ​പി​ക്കാ​നാ​യി ഒ​ന്ന​ര ല​ക്ഷം രൂ​പ​യും അ​നു​വ​ദി​ച്ചു. കോ​ട്ട​ക്ക​ൽ ന​ഗ​ര​സ​ഭ​യി​ൽ കോ​ട്ട​ക്ക​ൽ ജി​ആ​ർ​എ​ച്ച്എ​സ്എ​സ്, കോ​ട്ടൂ​ർ എ.​കെ.​എം.​എ​ച്ച്.​എ​സ്.​എ​സ് എ​ന്നീ സ്കൂ​ളു​ക​ളി​ലാ​ണ് ലാ​ബ് സ്ഥാ​പി​ക്കു​ന്ന​ത്.
സ്കൂ​ളു​ക​ളി​ലെ ശാ​സ്ത്രാ​ധ്യാ​പ​ക​രു​ടെ​യും വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ഇ​തി​നാ​യി ഇ​വ​ർ​ക്കു പ​രി​ശീ​ല​നം ന​ൽ​കും. വീ​ട്ടി​ലെ കി​ണ​റ്റി​ൽ നി​ന്നു നേ​രി​ട്ടെ​ടു​ക്കു​ന്ന ജ​ലം അ​ണു​വി​മു​ക്ത​മാ​യ ബോ​ട്ടി​ലി​ൽ ശേ​ഖ​രി​ച്ചാ​ണ് പ​രി​ശോ​ധ​ന​ക്ക് എ​ത്തി​ക്കേ​ണ്ട​ത്. ലാ​ബി​ൽ സാ​ന്പി​ളി​നു ന​ന്പ​റും ഡേ​റ്റും ന​ൽ​കി​യ ശേ​ഷം ജ​ല​ത്തി​ന്‍റെ നി​റം, മ​ണം, പി.​എ​ച്ച് മൂ​ല്യം, വൈ​ദ്യു​ത ചാ​ല​ക​ത, ല​വ​ണ സാ​ന്നി​ധ്യം, ഖ​ര​പ​ദാ​ർ​ഥ​ങ്ങ​ൾ, നൈ​ട്രേ​റ്റ്, അ​മോ​ണി​യ, ടോ​ട്ട​ൽ കോ​ളി​ഫോം എ​ന്നി​വ പ​രി​ശോ​ധി​ക്കും. പ​രി​ശോ​ധി​ച്ച കാ​ര്യ​ങ്ങ​ൾ അ​പ്ലി​ക്കേ​ഷ​നി​ൽ അ​ട​യാ​ള​പ്പെ​ടു​ത്തി​യ ശേ​ഷം ജ​ല​സാ​ന്പി​ൾ കൊ​ണ്ടു വ​ന്ന ആ​ൾ​ക്ക് പ​രി​ശോ​ധ​ന വി​വ​ര​ങ്ങ​ള​ട​ങ്ങി​യ വാ​ട്ട​ർ​കാ​ർ​ഡ് കൈ​മാ​റും. ഒ​രു ലാ​ബി​ന് ര​ണ്ട് ല​ക്ഷ​ത്തി​ൽ താ​ഴെ​യെ ചെ​ല​വു വ​രു​ന്നു​ള്ളൂ. ലാ​ബ് നി​ർ​മി​ക്കു​ന്ന​തും എ​സ്റ്റി​മേ​റ്റ് ത​യാ​റാ​ക്കു​ന്ന​തും സ​ർ​ക്കാ​ർ സ്ഥ​പ​ന​മാ​യ കെ​ഐ​ഐ​ഡി​സി​യാ​ണ്.