ത​രി​ശ് സ്കൂ​ളി​ന്‍റെ ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ചെ​യ്തു
Thursday, October 29, 2020 11:53 PM IST
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​ക്കു​ണ്ട് ത​രി​ശ് ജി​എ​ൽ​പി സ്കൂ​ളി​ൽ നി​ർ​മി​ച്ച ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​ഷൗ​ക്ക​ത്ത​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു.
പ്ര​ള​യ ദു​രി​താ​ശ്വാ​സ ക്യാ​ന്പു​ക​ളാ​യി പ്ര​വ​ർ​ത്തി​ച്ച വി​ദ്യാ​ല​യ​ങ്ങ​ളി​ലെ ഭൗ​തി​ക സൗ​ക​ര്യ​ങ്ങ​ൾ മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നാ​യി ക​രു​വാ​ര​ക്കു​ണ്ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 2019-20 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യാ​ണ് ത​രി​ശ് ജി​എ​ൽ​പി സ്കൂ​ളി​ൽ ഓ​പ്പ​ണ്‍ ഓ​ഡി​റ്റോ​റി​യം നി​ർ​മി​ച്ചി​ട്ടു​ള്ള​ത്.​ചു​റ്റു​മ​തി​ൽ ഉ​ൾ​പ്പ​ടെ​യു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഇ​തി​ന്‍റെ ഭാ​ഗ​മാ​യി പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ വാ​ർ​ഡ് അം​ഗം പി.​സൈ​ന​ബ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് അം​ഗം സി.​കെ.​ബി​ജി​ന, സ്കൂ​ൾ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഒ.​പി.​ക​മാ​ൽ, എ​ച്ച്.​എം.​ഇ​ൻ ചാ​ർ​ജ് വി.​സ​തീ​ഷ് കു​മാ​ർ, എ​സ്എം​സി ചെ​യ​ർ​മാ​ൻ കെ.​ടി.​ഹാ​രി​സ്, ടി.​കെ.​ജോ​സ്കു​ട്ടി, എം.​കൃ​ഷ്ണ​ൻ​കു​ട്ടി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.