മ​ല​പ്പു​റ​ത്തു 1,300 പേ​ർ​ക്കു രോ​ഗ​മു​ക്തി
Thursday, October 29, 2020 11:53 PM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 589 പേ​ർ​ക്കു ഇ​ന്ന​ലെ കോ​വി​ഡ്- 19 വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. രോ​ഗ​ബാ​ധി​ത​രാ​യ​വ​രി​ൽ 547 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് രോ​ഗ​ബാ​ധ. 31 പേ​ർ​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യാ​ണ് രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത്. ഒ​രു ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​നും രോ​ഗം സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. ഇ​വ​രെ കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ആ​റു​പേ​ർ​ക്കും വി​ദേ​ശ​ത്തു നി​ന്നെ​ത്തി​യ നാ​ലു​പേ​ർ​ക്കും വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ചു. ജി​ല്ല​യി​ൽ ഇ​ന്ന​ലെ 1,300 പേ​ർ​ക്കാ​ണ് രോ​ഗം ഭേ​ദ​മാ​യ​ത്. ഇ​വ​രു​ൾ​പ്പെ​ടെ 40,011 പേ​രാ​ണ് ഇ​തു​വ​രെ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ശേ​ഷം രോ​ഗ​മു​ക്ത​രാ​യി വീ​ടു​ക​ളി​ലേ​ക്കു മ​ട​ങ്ങി​യ​ത്.
61,156 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 10,083 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.
കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 846 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 647 പേ​രും സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 161 പേ​രു​മാ​ണ് നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. മ​റ്റു​ള്ള​വ​ർ വീ​ടു​ക​ളി​ലും കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലു​മാ​യി ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.
226 പേ​രാ​ണ് കോ​വി​ഡ് പോ​സി​റ്റീ​വാ​യി ജി​ല്ല​യി​ൽ ഇ​തു​വ​രെ മ​രി​ച്ച​ത്.