യു​വാ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, November 24, 2020 10:57 PM IST
കൊ​ണ്ടോ​ട്ടി: മൊ​റ​യൂ​ർ അ​രി​ന്പ്ര​യി​ൽ ക​ഴി​ഞ്ഞ ദി​വ​സം കാ​ണാ​താ​യ യു​വാ​വി​നെ കി​ണ​റ്റി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​രി​ന്പ്ര ട്രാ​ൻ​സ്ഫോ​ർ​മ​ർ അ​ങ്ങാ​ടി​യി​ൽ താ​മ​സി​ക്കു​ന്ന കു​ന്നു​മ്മ​ൽ ഇ​സ്ഹാ​ഖി​ന്‍റെ മ​ക​ൻ ഷ​ക്കീ​ർ (കു​ഞ്ഞി​പ്പ -24 )ആ​ണ് മ​രി​ച്ച​ത്. അ​രി​ന്പ്ര വാ​ല​ഞ്ചേ​രി റോ​ഡി​ലെ നി​ർ​മാ​ണം ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന വീ​ടി​ന​ടു​ത്തു​ള്ള കി​ണ​റ്റി​ൽ പൊ​ങ്ങി​കി​ട​ക്കു​ന്ന രീ​തി​യി​ലാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

ഇ​ക്ക​ഴി​ഞ്ഞ 22 മു​ത​ൽ കാ​ണാ​താ​യ യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ നാ​ട്ടു​കാ​രും ബ​ന്ധു​ക്ക​ളും തെ​ര​ച്ചി​ൽ ന​ട​ത്തി​യി​രു​ന്നു. തു​ട​ർ​ന്നു ഇ​ന്ന​ലെ രാ​വി​ലെ 7.30 നാ​ണ് കി​ണ​റ്റി​ൽ മൃ​ത​ദേ​ഹം കാ​ണ​പ്പെ​ട്ട​ത്. കൊ​ണ്ടോ​ട്ടി പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി. മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു ശേ​ഷം ഇ​ന്ന് വാ​ല​ഞ്ചേ​രി മ​ഹ​ല്ല് ജു​മാ​മ​സ്ജി​ദി​ൽ ക​ബ​റ​ട​ക്കും. ആ​യി​ഷ മാ​താ​വും ഷ​ബീ​ർ എ​ക സ​ഹോ​ദ​ര​നു​മാ​ണ്.