വ​നം ക്വാ​ർ​ട്ടേ​ഴ്സി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം
Tuesday, November 24, 2020 11:17 PM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ടൗ​ണി​ലെ ഓ​ഫീ​സ് ക്വാ​ർ​ട്ടേ​ഴ്സി​ൽ പ​ട്ടാ​പ്പ​ക​ൽ മോ​ഷ​ണം. ചൊ​വ്വ ഉ​ച്ച​ക്ക് നി​ല​ന്പൂ​ർ ഡി​എ​ഫ്ഒ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന വ​നി​ത​ക്ല​ർ​ക്കി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സി​ലാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ഓ​ഫീ​സി​ൽ നി​ന്ന് വി​ളി​പ്പാ​ട് മാ​റി​യു​ള്ള വ​നം​വ​കു​പ്പി​ന്‍റെ ക്വാ​ർ​ട്ടേ​ഴ്സി​ലേ​ക്ക് ഉ​ച്ച​ക്ക് ഒ​രു മ​ണി​യോ​ടെ ജീ​വ​ന​ക്കാ​രി ആ​ഹാ​രം ക​ഴി​ക്കാ​നെ​ത്തി​യ​പ്പോ​ൾ പൂ​ട്ടി​യ വാ​തി​ൽ പ​കു​തി തു​റ​ന്ന് വെ​ച്ച നി​ല​യി​ൽ ക​ണ്ട​തോ​ടെ ഒ​ച്ച​വെ​ച്ച് അ​ക​ത്തേ​ക്ക് ചെ​ന്ന​തി​ൽ ഒ​രാ​ൾ ഇ​റ​ങ്ങി ഓ​ടി​പ്പോ​വു​ക​യാ​യി​രു​ന്നു. ഒ​ച്ച​വെ​ച്ച​തി​ൽ അ​ടു​ത്തു​ള്ള ഓ​ഫീ​സു​ക​ളി​ലെ ജീ​വ​ന​ക്കാ​രും മ​റ്റും ഓ​ടി​യ​ത്തി​യ​പ്പോ​ഴേ​ക്കും പ്ര​തി മ​തി​ൽ ചാ​ടി താ​ഴെ മാ​ർ​ക്ക​റ്റ് റോ​ഡി​ലേ​ക്ക് ഓ​ടി​പ്പോ​യി​രു​ന്നു. അ​യ്യാ​യി​ര​ത്തോ​ളം രൂ​പ​യും മ​റ്റും ന​ഷ്ട​പ്പെ​ട്ടു. ഡി​എ​ഫ്ഒ പോ​ലീ​സി​ൽ അ​റി​യി​ച്ച​ത് പ്ര​കാ​രം നി​ല​ന്പൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​സ​ര​ങ്ങ​ളി​ലെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പ​രി​ശോ​ധി​ച്ചു.
ഈ ​പ​രി​സ​ര​ത്ത് നി​ന്നാ​ണ് ഇ​ന്ന​ലെ കീ​ർ​ത്തി​പ്പ​ടി സു​ബ്ര​മ​ണ്യ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ സ്റ്റീ​ൽ ഭ​ണ്ടാ​രം വ​നം വ​കു​പ്പ് ജി​വ​ന​ക്കാ​ർ ക​ണ്ടെ​ത്തി പോ​ലീ​സി​നെ അ​റി​യി​ച്ച​ത്. പ​രി​സ​ര​ത്ത് നി​ന്ന് വെ​ട്ടു​ക​ത്തി​യും ക​ണ്ടെ​ത്തി​യി​രു​ന്നു. ര​ണ്ട് ദി​വ​സം മു​ന്പ് ടൗ​ണി​ലെ മ​റ്റൊ​രു ക്ഷേ​ത്ര​ത്തി​ലും മോ​ഷ​ണ ശ്ര​മ​മു​ണ്ടാ​യി.
അ​ക​ന്പാ​ടം മ​ണ്ണു​പ്പാ​ട​ത്ത് ഒ​രു വീ​ടി​ന്‍റെ മു​റ്റ​ത്ത് നി​ന്ന് കൃ​ഷി​ക്ക് പ്ര​തി​രോ​ധ വേ​ലി​ക്ക് ഉ​പ​യോ​ഗി​ച്ചി​രു​ന്ന അ​മ​റോ​ണ്‍ 40 എ​എ​ച്ചി​ന്‍റെ ബാ​റ്റ​റി​യും എ​ന​ർ​ജൈ​സ​റും ഉ​ൾ​പ്പെ​ടെ ഇ​രു​പ​തി​നാ​യി​രം രൂ​പ​യു​ടെ വ​സ്തു​ക്ക​ൾ മോ​ഷ​ണം ന​ട​ന്നു.