മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​വു​മാ​യി മ​ങ്ക​ട ട്രോ​മാ​കെ​യ​ർ യൂ​ണി​റ്റ്
Thursday, November 26, 2020 11:44 PM IST
മ​ങ്ക​ട: ട്രോ​മാ​കെ​യ​ർ മ​ങ്ക​ട സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് മ​ങ്ക​ട​യി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലും മാ​തൃ​കാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തി​വ​രു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു കു​റ​ഞ്ഞ കാ​ല​യ​ള​വി​നു​ള്ളി​ൽ ധാ​രാ​ളം സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ സം​ഘ​ട​ന​ക്കു സാ​ധി​ച്ചി​ട്ടു​ണ്ട്. ക്വാ​റ​ന്‍റൈൻ സെ​ന്‍റ​റു​ക​ളി​ൽ വോ​ള​ണ്ടി​യ​ർ സേ​വ​നം, പൊ​തു​സ്ഥ​ല​ങ്ങ​ൾ ശു​ചീ​ക​രി​ക്ക​ലും അ​ണു​വി​മു​ക്ത​മാ​ക്ക​ലും രോ​ഗി​ക​ൾ​ക്ക് മ​രു​ന്നെ​ത്തി​ച്ചു ന​ൽ​ക​ൽ, ലോ​ക്ക് ഡൗ​ണ്‍ കാ​ല​ത്ത് പ്ര​യാ​സ​മ​നു​ഭ​വി​ച്ച​വ​ർ​ക്കു ഭ​ക്ഷ​ണ​ക്കി​റ്റു​ക​ൾ എ​ത്തി​ച്ചു ന​ൽ​കി തു​ട​ങ്ങി വി​വി​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലേ​ർ​പ്പെ​ട്ടു വ​രു​ന്നു. മ​ങ്ക​ട സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ൽ കോ​വി​ഡ് ടെ​സ്റ്റ് ആ​രം​ഭി​ച്ച​പ്പോ​ൾ അ​തി​നു​ള്ള സൗ​ക​ര്യം ഒ​രു​ക്ക​ൽ, കോ​വി​ഡ് പോ​സി​റ്റീ​വ് ആ​യി മ​ര​ണ​പ്പെ​ട്ട​വ​രെ (പ​ത്തോ​ളം കേ​സു​ക​ൾ) - അ​വ​രു​ടെ കു​ടും​ബ​ത്തി​ന്‍റെ​യും ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ​യും നി​ർ​ദേ​ശ പ്ര​കാ​രം ഏ​റ്റെ​ടു​ത്ത് സം​സ്ക്ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ക​യും ചെ​യ്തു. കു​റ്റി​ക്കാ​ടു​ക​ൾ വെ​ട്ടി വൃ​ത്തി​യാ​ക്ക​ൽ, ര​ക്ത​ദാ​നം എ​ന്നി​വ​യും ന​ട​ത്തി​വ​രു​ന്നു. ഗ​താ​ഗ​ത​ത്തി​നു സൗ​ക​ര്യ​മി​ല്ലാ​ത്ത​തി​നാ​ൽ വീ​ട് നി​ർ​മാ​ണ​ത്തി​നു സാ​ധ​ന​ങ്ങ​ൾ എ​ത്തി​ക്കാ​ൻ ക​ഴി​യാ​തെ പ്ര​യാ​സ​പ്പെ​ടു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് അ​വ എ​ത്തി​ച്ചു കൊ​ടു​ക്ക​ൽ എ​ന്നി​വ​യും ഏ​റ്റെ​ടു​ത്തു ന​ട​ത്തു​ന്നു. വീ​ട് നി​ർ​മി​ക്കാ​ൻ
ക​ഴി​യാ​ത്ത സ​ഹ പ്ര​വ​ർ​ത്ത​ക​നു സ്നേ​ഹ​വീ​ട് ഒ​രു​ക്കു​ന്ന പ്ര​വ​ർ​ത്ത​നം ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്നു. . ട്രോ​മാ​കെ​യ​ർ മ​ങ്ക​ട സ്റ്റേ​ഷ​ൻ യൂ​ണി​റ്റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ന​ട​ക്കു​ന്നു​ണ്ട്. കോ​വി​ഡ് കാ​ല​ത്തെ പ്ര​വ​ർ​ത്ത​ന മി​ക​വി​നു അം​ഗീ​കാ​ര​മാ​യി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി​യി​ൽ നി​ന്നു പ്ര​വ​ർ​ത്ത​ക​ർ​ക്കു അ​നു​മോ​ദ​ന പ​ത്ര​വും ല​ഭി​ച്ചു. ട്രോ​മാ​കെ​യ​ർ മ​ങ്ക​ട സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് എ​ന്ന പേ​രി​ൽ ഈ ​സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത മ​റ്റൊ​രു സം​ഘ​ട​ന​യും ഇ​ല്ലാ​ത്ത​തി​നാ​ലാ​ണ് ഈ ​സം​ഘ​ട​ന​ക്ക് ര​ജി​സ്ട്രേ​ഷ​ൻ ല​ഭി​ച്ച​തെ​ന്നു ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. നാ​ടി​നും നാ​ട്ടു​കാ​ർ​ക്കു​മാ​യി സേ​വ​ന മേ​ഖ​ല​യി​ൽ ട്രോ​മാ​കെ​യ​ർ മ​ങ്ക​ട സ്റ്റേ​ഷ​ൻ യൂ​ണി​റ്റ് സ​ജീ​വ​മാ​ണെ​ന്നും സ​മ​ദ് പ​റ​ച്ചി​ക്കോ​ട്ടി​ൽ, മു​ഹ​മ്മ​ദ് പാ​റ​ക്ക​ൽ, അ​സീ​സ് വ​ട​ക്കാ​ങ്ങ​ര, ആ​രി​ഫ് കൂ​ട്ടി​ൽ, ന​സീ​മു​ൽ ഹ​ഖ് എ​ന്നി​വ​ർ പ​റ​ഞ്ഞു.