വോ​ട്ടി​ംഗ് മെ​ഷീ​നു​ക​ൾ ഇ​ന്നു വി​ത​ര​ണം ചെ​യ്യും
Saturday, November 28, 2020 11:22 PM IST
മ​ല​പ്പു​റം: പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​ന​ത്തി​നാ​യി വോ​ട്ടിം​ഗ് മെ​ഷീ​നു​ക​ൾ ഇ​ന്നു ന​ൽ​കും. ജി​ല്ല​യി​ലെ എ​ല്ലാ ബ്ലോ​ക്ക്, മു​ൻ​സി​പ്പാ​ലി​റ്റി സെ​ക്ര​ട്ട​റി​മാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കു​ന്ന​തി​നാ​യാ​ണ് വോ​ട്ടിം​ഗ്് മെ​ഷീ​നു​ക​ൾ ന​ൽ​കു​ന്ന​ത്.

പോ​ളിം​ഗ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു​ള്ള പ​രി​ശീ​ല​നം ബ്ലോ​ക്ക്, മു​ൻ​സി​പ്പ​ൽ ട്രെ​യി​ന​ർ​മാ​രാ​ണ് ന​ൽ​കു​ക. ബ്ലോ​ക്ക്, മു​ൻ​സി​പ്പ​ൽ ട്രെ​യി​ന​ർ​മാ​ർ​ക്കു​ള്ള പ​രി​ശീ​ല​നം മാ​സ്റ്റ​ർ ട്രെ​യി​ന​ർ​മാ​ർ നേ​ര​ത്തെ ന​ൽ​കി​യി​രു​ന്നു.