പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഇ​ന്ന് ര​ക്ത​ദാ​ന ക്യാ​ന്പ്
Saturday, November 28, 2020 11:23 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പെ​രി​ന്ത​ൽ​മ​ണ്ണ മൗ​ലാ​ന ഹോ​സ്പി​റ്റ​ലും യു​വ​ജ​ന കൂ​ട്ടാ​യ്മ​യാ​യ സോ​ൾ​സ് ഓ​ഫ് പെ​രി​ന്ത​ൽ​മ​ണ്ണ​യും സം​യു​ക്ത​മാ​യി ഐ​എം​എ ബ്ല​ഡ് ബാ​ങ്കു​മാ​യി സ​ഹ​ക​രി​ച്ചു ഇ​ന്നു ര​ക്ത​ദാ​ന ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു ആ​രം​ഭി​ക്കു​ന്ന ക്യാ​ന്പ് ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി യു. ​അ​ബ്ദു​ൾ ക​രീം ഉ​ദ്ഘാ​ട​നം ചെ​യ്യും.

കോ​വി​ഡ് വ്യാ​പ​നം മൂലം അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ രോ​ഗി​ക​ളി​ൽ ര​ക്ത​ത്തി​ന്‍റെ ആ​വ​ശ്യ​ക​ത വ​ർ​ധി​ച്ചു​വ​രു​ന്നു. ര​ക്ത​ബാ​ങ്കു​ക​ളി​ലെ​ല്ലാം ര​ക്ത​ത്തി​ന്‍റെ ല​ഭ്യ​ത കു​റ​യു​ന്ന​താ​യി ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു ക്യാ​ന്പ് സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.

മാ​ന​ത്തു​മം​ഗ​ലം ബൈ​പ്പാ​സ് ജം​ഗ്ഷ​നി​ൽ (ഓം​കാ​ർ റെ​സ്റ്റോ​റ​ന്‍റി​നു സ​മീ​പം) രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ ഉ​ച്ച​യ്ക്കു 12വ​രെ ന​ട​ക്കു​ന്ന ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്തു ര​ക്തം​ദാ​നം ചെ​യ്യാ​ൻ യു​വ​ജ​ന​ങ്ങ​ൾ മു​ന്നോ​ട്ടു​വ​ര​ണ​മെ​ന്നു സം​ഘാ​ട​ക​ർ അ​റി​യി​ച്ചു.