സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച ചി​ഹ്ന​ങ്ങ​ൾ​ക്ക് മാ​റ്റ​മു​ണ്ടാ​കി​ല്ല: സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ
Sunday, November 29, 2020 11:43 PM IST
മ​ല​പ്പു​റം: ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ലെ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് അ​നു​വ​ദി​ച്ച ചി​ഹ്ന​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ടാ​കി​ല്ലെ​ന്ന് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ വി.​ഭാ​സ്ക​ര​ൻ അ​റി​യി​ച്ചു. സ്ഥാ​നാ​ർ​ത്ഥി പ​ട്ടി​ക​യി​ലെ പേ​രു​ക​ളു​ടെ ക്ര​മ​ത്തി​ലും മാ​റ്റം വ​രു​ത്താ​നാ​കി​ല്ല. ഇ​തു​സം​ബ​ന്ധി​ച്ച് ല​ഭി​ച്ച പ​രാ​തി​ക​ൾ പ​രി​ശോ​ധി​ച്ച​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ക​മ്മീ​ഷ​ൻ വ്യ​ക്ത​ത വ​രു​ത്തി​യ​ത്.​പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടി​ലെ 57(2)ാം വ ​കു​പ്പു പ്ര​കാ​ര​വും മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ലെ 113(2)ാം വ​കു​പ്പു പ്ര​കാ​ര​വും മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പ​ട്ടി​ക ത​യ്യാ​റാ​ക്കു​ന്പോ​ൾ അ​വ​രു​ടെ പേ​രു​ക​ൾ ക്ര​മീ​ക​രി​ക്കേ​ണ്ട​ത് മ​ല​യാ​ളം അ​ക്ഷ​ര​മാ​ല ക്ര​മ​ത്തി​ലാ​ണ്. അ​പ്ര​കാ​രം പേ​രു​ക​ൾ ക്ര​മീ​ക​രി​ക്കു​ന്പോ​ൾ ഒ​രേ പേ​രു​ള്ള ആ​ളു​ക​ളു​ടെ പേ​രു​ക​ൾ അ​ടു​ത്ത​ടു​ത്തു വ​രു​ന്നു. എ​ന്നാ​ൽ 1951 ലെ ​ജ​ന പ്രാ​തി​നി​ധ്യ നി​യ​മ​ത്തി​ലെ 38(2) വ​കു​പ്പു പ്ര​കാ​രം പേ​ര് ക്ര​മീ​ക​രി​ക്കു​ന്ന​ത് അം​ഗീ​കൃ​ത രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സ്ഥാ​നാ​ർ​ത്ഥി​ക​ൾ, ര​ജി​സ്ട്രേ​ഡ് രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ൾ, മ​റ്റു സ്ഥാ​നാ​ർ​ത്ഥി​ക​ൾ എ​ന്ന ക്ര​മ​ത്തി​ലാ​ണ്. ലോ​ക്സ​ഭാ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ൽ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ സ്ഥാ​നാ​ർ​ഥി​ക​ളു​ടെ പേ​ര് ആ​ദ്യം കൊ​ടു​ക്കു​ന്ന​തി​നു​ള്ള ജ​ന​പ്രാ​തി​നി​ധ്യ​നി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​ക​ൾ പ​ഞ്ചാ​യ​ത്ത് രാ​ജ് ആ​ക്ടി​ലും മു​നി​സി​പ്പാ​ലി​റ്റി ആ​ക്ടി​ലും ബ​ന്ധ​പ്പെ​ട്ട ച​ട്ട​ങ്ങ​ളി​ലും ഇ​ല്ലെ​ന്നും ക​മ്മീ​ഷ​ൻ വ്യ​ക്ത​മാ​ക്കി. അ​തി​നാ​ൽ സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും രാ​ഷ്ട്രീ​യ പാ​ർ​ട്ടി സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പേ​രി​നും ചി​ഹ്ന​ത്തി​നും ശേ​ഷം ചേ​ർ​ക്ക​ണ​മെ​ന്ന ആ​വ​ശ്യ​വും അ​നു​വ​ദി​ക്കാ​നാ​വി​ല്ലെ​ന്ന് തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ബ​ന്ധ​പ്പെ​ട്ട വ​ര​ണാ​ധി​കാ​രി​ക​ളാ​ണ് വ്യ​വ​സ്ഥ​ക​ൾ പാ​ലി​ച്ചു​കൊ​ണ്ട് സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ചി​ഹ്നം അ​നു​വ​ദി​ക്കു​ന്ന​ത്. ഇ​പ്ര​കാ​രം അ​നു​വ​ദി​ച്ചു​ക​ഴി​ഞ്ഞ ചി​ഹ്ന​ങ്ങ​ൾ പി​ൻ​വ​ലി​ക്കാ​നോ മ​റ്റൊ​രു ചി​ഹ്നം അ​നു​വ​ദി​ക്കാ​നോ സാ​ധ്യ​മ​ല്ല. കേ​ര​ള പ​ഞ്ചാ​യ​ത്ത്, കേ​ര​ള മു​നി​സി​പ്പാ​ലി​റ്റി തെ​ര​ഞ്ഞെ​ടു​പ്പ് ച​ട്ട​ങ്ങ​ൾ പ്ര​കാ​ര​വും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ള്ള സിം​ബ​ൽ അ​ലോ​ട്ട്മെ​ന്‍റ് ഉ​ത്ത​ര​വ് പ്ര​കാ​ര​വു​മാ​ണ് സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ ചി​ഹ്ന​ങ്ങ​ളു​ടെ പ​ട്ടി​ക ഗ​സ​റ്റി​ൽ വി​ജ്ഞാ​പ​നം ചെ​യ്യു​ന്ന​ത്. ഈ ​പ​ട്ടി​ക​യി​ൽ നി​ന്നും വ​ര​ണാ​ധി​കാ​രി സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് ചി​ഹ്നം അ​നു​വ​ദി​ക്കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. ചി​ഹ്ന​ങ്ങ​ളു​ടെ പു​തി​യ പ​ട്ടി​ക 2020 ന​വം​ബ​ർ ആ​റി​ലെ വി​ജ്ഞാ​പ​ന പ്ര​കാ​രം സം​സ്ഥാ​ന തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ പു​റ​പ്പെ​ടു​വി​ച്ചി​ട്ടു​ണ്ട്. ഈ ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ത്സ​രി​ക്കു​ന്ന സ്ഥാ​നാ​ർ​ത്ഥി​ക​ളു​ടെ പേ​രും ചി​ഹ്ന​വും ഉ​ൾ​ക്കൊ​ള്ളു​ന്ന പ​ട്ടി​ക 2020 ന​വം​ബ​ർ 23ന് ​പ്ര​സി​ദ്ധീ​ക​രി​ച്ച​ശേ​ഷ​മാ​ണ് ഇ​തു​സം​ബ​ന്ധി​ച്ച് പ​രാ​തി ല​ഭി​ച്ച​ത്. ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ സ്ഥാ​നാ​ർ​ത്ഥി​ക​ൾ​ക്ക് നി​ല​വി​ൽ അ​നു​വ​ദി​ച്ചി​ട്ടു​ള്ള ചി​ഹ്നം പി​ൻ​വ​ലി​ക്കാ​നോ മ​റ്റൊ​രു ചി​ഹ്നം അ​നു​വ​ദി​ക്കാ​നോ സാ​ധ്യ​മ​ല്ലെ​ന്നും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു.